കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നുവീണു; ജലവിതരണം മുടങ്ങി

By News Desk, Malabar News
Representational Image
Ajwa Travels

പേരാമ്പ്ര: കുടിവെള്ള പദ്ധതി പമ്പ് ഹൗസ് തകർന്നു വീണതിനെ തുടർന്ന് കല്ലോട് പാറാട്ടുപാറയിൽ ജലവിതരണം മുടങ്ങി. പഞ്ചായത്ത് അഞ്ചാം വാർഡിലെ കേളോത്ത് മീത്തൽ തൈക്കണ്ടി ജലപദ്ധതിയിലെ കിണറിനോട് ചേർന്ന പമ്പ് ഹൗസാണ് തകർന്നു വീണത്.

ഇതോടെ പദ്ധതിയെ ആശ്രയിക്കുന്നവർ ദുരിതത്തിലായി. കല്ലൂർ ബ്രാഞ്ച് കനാലിൽ നിന്നു കൃഷി സ്‌ഥലത്തേക്ക് വെള്ളം ഒഴുകുന്നത് കിണറിനു സമീപത്തു കൂടിയാണ്. വെള്ളം ഒഴുകുന്ന സ്‌ഥലത്തിനോട് ചേർന്ന് പദ്ധതിയുടെ കിണറും പമ്പ് ഹൗസും നിർമിച്ചതാണ് അപകടം ഉണ്ടാകാൻ കാരണം എന്നു പറയുന്നു.

ഒരു വർഷം മുൻപാണ് പദ്ധതിയുടെ നിർമാണം പൂർത്തിയാക്കി ജലവിതരണം തുടങ്ങിയത്. പഞ്ചായത്ത് എൻജിനീയറിങ്‌ വിഭാഗം ഉദ്യോഗസ്‌ഥർ സ്‌ഥലം പരിശോധിച്ചു. എത്രയും പെട്ടെന്ന് ജലവിതരണം ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Malabar News: സ്വപ്‌ന സാക്ഷാത്കാരം; ഒറ്റപ്പാലത്ത് മിനി പാര്‍ക്ക് ഒരുങ്ങുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE