കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷയിൽ എറണാകുളം സിജെഎം കോടതി ഇന്ന് വിധി പറയും. കേസിലെ 15 ആം പ്രതിയായ വിഷ്‌ണു സുര കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തയാളാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അറസ്‌റ്റ് ചെയ്‌ത അഞ്ച് പ്രതികളും ഗൂഢാലോചനയിൽ പങ്കെടുത്തതിന് തെളിവുണ്ട്.
സിബിഐക്ക് കേസ് വിടാതിരിക്കാൻ സുപ്രീം കോടതി വരെ പോയവരാണ് പ്രതികളെന്നും ഇവർക്ക് ഉന്നത രാഷ്‌ട്രീയ സ്വാധീനമുള്ളത് കൊണ്ട് തന്നെ യാതൊരു കാരണവശാലും ജാമ്യം അനുവദിക്കരുതെന്നും ആയിരുന്നു കോടതിയിൽ പ്രോസിക്യൂഷന്റെ വാദം. ഈ വാദം അംഗീകരിക്കുയാണെങ്കിൽ പ്രതികൾക്ക് ജാമ്യം നിഷേധിക്കപ്പെടാനാണ് സാധ്യത.
അതേസമയം, ക്രൈം ബ്രാഞ്ച് റിപ്പോർട്ടിലെ സാക്ഷികളെ ഒരു തെളിവും ഇല്ലാതെയാണ് സിബിഐ പ്രതികളാക്കിയതെന്നും അഞ്ച് പേരുടെയും അറസ്‌റ്റിന് പിന്നിൽ ഗൂഢ ഉദ്ദേശ്യമാണെന്നയിരുന്നു പ്രതിഭാഗം കോടതിയെ അറിയിച്ചത്.
ഹൈക്കോടതി നിശ്‌ചയിച്ച സമയം തീരുന്നതിന് തൊട്ട് മുൻപ് നടത്തിയ അറസ്‌റ്റ് ദുരുദ്ദേശപരമാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. ജാമ്യ വ്യവസ്‌ഥകൾ എത്ര കർശനമായാലും അത് അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയിൽ വ്യക്‌തമാക്കിയിരുന്നു.
Read Also: ‘റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം’; മന്ത്രിയെ വ്യക്‌തിപരമായി അധിക്ഷേപിച്ച് ലീഗ് നേതാവ്