കോഴിക്കോട്: പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി മുസ്‌ലിം ലീഗ് സംസ്‌ഥാന സെക്രട്ടറി അബ്‌ദുറഹിമാന്‍ കല്ലായി. മുസ്‌ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിലായിരുന്നു സെക്രട്ടറിയുടെ പ്രസംഗം. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡണ്ട് പുതിയാപ്ളയാണ്. എന്റെ നാട്ടിലെ പുതിയാപ്ളയാണ്. ആരാടോ അയാളുടെ ഭാര്യ. അത് വിവാഹമാണോ, അല്ല വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം; അബ്‌ദുറഹിമാന്‍ കല്ലായി പറഞ്ഞു.
സ്വവര്‍ഗ രതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്‌റ്റുകളെന്നും അദ്ദേഹം ആരോപിച്ചു. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്‌റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മത പ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണെന്നും അദ്ദേഹം പറഞ്ഞു.
ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയൻമാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിന് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
Read Also: പോലീസിന് എതിരായ വ്യാപക പരാതി; നിർണായക യോഗം ഇന്ന്