തൃശൂർ: തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിന് അനുമതി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ആനയൂട്ട് നടത്താൻ തൃശൂർ ഡിഎംഒയുടെ അനുമതി ലഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. 15 ആനകൾക്കാണ് ചടങ്ങിൽ പങ്കെടുക്കാൻ അനുമതി ലഭിച്ചത്.
മുൻ വർഷങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി ആനകളാണ് തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടിനായി എത്തിയിരുന്നത്. എന്നാൽ ഇത്തവണ തൃശൂർ ജില്ലക്കടുത്ത് സമീപ പ്രദേശങ്ങളിലുള്ള ആനകൾക്ക് മാത്രമാണ് ആനയൂട്ടിനായി അനുമതിയുള്ളത്.
Read Also: കടതുറക്കൽ സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് വ്യാപാരികൾ