കടതുറക്കൽ സമരം പിൻവലിച്ചു; മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്ന് വ്യാപാരികൾ

By Desk Reporter, Malabar News
strike called off by traders
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് നാളെ നടത്താനിരുന്ന കട തുറക്കൽ സമരം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് സമരം പിൻവലിച്ചതെന്നും വെള്ളിയാഴ്‌ച മുഖ്യമന്ത്രിയുമായി തിരുവനന്തപുരത്ത് ചർച്ച നടത്തുമെന്നും വ്യാപാരികൾ അറിയിച്ചു.

നേരത്തെ കടകള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി വ്യാപാരികള്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്നും 14 ജില്ലകളിലും നാളെ കടകൾ തുറക്കുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി നിലപാട് വ്യക്‌തമാക്കുകയും ചെയ്‌തിരുന്നു. പോലീസ് തടയാൻ ശ്രമിച്ചാൽ അതും നേരിടാൻ തയ്യാറാണെന്നാണ് വ്യാപാരികൾ അറിയിച്ചത്.

എന്നാൽ, നാളത്തെ സമരത്തിൽ നിന്ന് പിൻമാറണമെന്നും സർക്കാർ തീരുമാനം മാത്രമേ പാലിക്കാൻ കഴിയുകയുള്ളൂവെന്നും കോഴിക്കോട് കളക്‌ടർ വ്യാപാരികളെ അറിയിച്ചിരുന്നു. സമരവുമായി മുന്നോട്ട് പോവാനാണ് വ്യാപാരികളുടെ ലക്ഷ്യമെങ്കിൽ ശക്‌തമായ നിയമ നടപടികൾ ഉണ്ടാവുമെന്നും കളക്‌ടർ മുന്നറിയിപ്പ് നൽകിയിരുന്നു.

Most Read:  ഗവർണറുടെ ഉപവാസത്തിന് ഉത്തരവാദി സർക്കാർ; കെ സുധാകരൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE