കര്‍ണാടകയില്‍ വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി

By Staff Reporter, Malabar News
karnataka-educational institutions-reopen
Representational Image
Ajwa Travels

ബെംഗളൂരു: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ തുറക്കാന്‍ അനുമതി നല്‍കി കര്‍ണാടക സര്‍ക്കാര്‍. നഴ്‌സിങ് ഉള്‍പ്പടെയുള്ള ആരോഗ്യ രംഗത്തെ സ്‌ഥാപനങ്ങള്‍ക്കാണ് മുന്‍ഗണന.

കോവിഡ് വാക്‌സിന്‍ ആദ്യഘട്ടമെങ്കിലും സ്വീകരിച്ച വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍ എന്നിവര്‍ക്കാണ് ക്ളാസിലെത്താന്‍ അനുമതി. അതേസമയം മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

എന്നാൽ കോവിഡ് മൂന്നാം തരംഗം ഉടനുണ്ടായേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനാൽ ഡെൽഹിയിലെ സ്‌കൂളുകൾ ഇപ്പോൾ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വ്യക്‌തമാക്കിയിരുന്നു. ഓഫ്‌ലൈൻ ക്ളാസുകൾ പുനഃരാരംഭിച്ച് കുട്ടികളെ അപകടത്തിലേക്ക് തള്ളിവിടില്ല എന്നാണ് കെജ്‌രിവാൾ പറഞ്ഞത്.

Read Also: സുപ്രീം കോടതി ഉത്തരവ് തിരിച്ചടിയായി; കൻവാർ യാത്ര റദ്ദാക്കാനൊരുങ്ങി യുപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE