പെട്രോൾ-ഡീസൽ വില വീണ്ടും കൂട്ടി

By Staff Reporter, Malabar News
fuel price_kerala
Ajwa Travels

തിരുവനന്തപുരം: പെട്രോൾ-ഡീസൽ വില വീണ്ടും വർധിപ്പിച്ചു. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധനവില വീണ്ടും കൂട്ടിയത്. പെട്രോളിന് 26 പൈസയുടെയും ഡീസലിന് 35 പൈസയുടെയും വർധനവാണ് ഇന്ന് സംസ്‌ഥാനത്ത് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരത്ത് പെട്രോളിന് 93.51 രൂപയും കൊച്ചിയിൽ 91.73 രൂപയുമാണ് വില. ഡീസലിനാകട്ടെ തിരുവനന്തപുരത്ത് 88.25 രൂപയും കൊച്ചിയിൽ 86.48 രൂപയുമാണ് ഇന്നത്തെ വില.

രാജ്യത്തെ അഞ്ചു സംസ്‌ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ ഇന്ധന വിലയിൽ ദിനംപ്രതിയുള്ള വർധനവിന് ശമനം ഉണ്ടായിരുന്നു. എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ സ്‌ഥിതി വീണ്ടും പഴയപടി ആവുകയാണ്. രാജ്യത്തെ ഇന്ധന വില അടിക്കടിയാണ് ഉയർത്തുന്നത്.

Read Also: ലോക്ക്ഡൗൺ മൂന്നാം ദിവസത്തിലേക്ക്; പരിശോധന കർശനമാക്കാൻ പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE