പെട്രോൾ പമ്പ് ജീവനക്കാരിയെ കുത്തി പരിക്കേൽപ്പിച്ചു; യുവാവ് പിടിയിൽ

By Trainee Reporter, Malabar News
Representational image
Ajwa Travels

ഏകരൂൽ: പെട്രോൾ പമ്പ് ജീവനക്കാരിയായ യുവതിയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. കോഴിക്കോട് ഏകരൂൽ എസ്‌റ്റേറ്റ്മുക്കിലെ പമ്പിൽ ജോലി ചെയ്യുന്ന ഫിദ(26)ക്കാണ് കഴുത്തിൽ കുത്തേറ്റത്.

തിങ്കളാഴ്‌ച വൈകീട്ട് നാലരയോടെ ബൈക്കിൽ പെട്രോൾ പമ്പിലെത്തിയ കുന്നുമ്മൽ പ്രസാദ് (33) എന്നയാളാണ് യുവതിയെ ആക്രമിച്ചത്. ഇയാൾ പമ്പിൽ വെച്ച് ഫിദയുമായി വാക്കേറ്റമുണ്ടാവുകയും കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് കഴുത്തിൽ കുത്തി പരിക്കേൽപ്പിക്കുകയും ആയിരുന്നു. മുറിവേറ്റ യുവതി തൊട്ടടുത്ത കടയിലേക്ക് ഓടുകയും നാട്ടുകാർ ചേർന്ന് പൂനൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിൽസ നൽകുകയും ചെയ്‌തു. ശേഷം വീട്ടുകാരെത്തി യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രസാദിനെ നാട്ടുകാർ പിടികൂടി ബാലുശ്ശേരി പോലീസിന് കൈമാറി.

Read also: ഡെല്‍റ്റ പ്ളസ്; പത്തനംതിട്ടയിലും പാലക്കാടും ജാഗ്രത ശക്‌തമാക്കി, പരിശോധനകൾ കൂട്ടും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE