എന്‍ട്രന്‍സ് പരീക്ഷ; പ്രതിസന്ധി നേരിട്ട് മലയാളി വിദ്യാര്‍ത്ഥികള്‍

By News Desk, Malabar News
MalabarNews_university entrance exams
Representation Image
Ajwa Travels

പി.ജി കോഴ്‌സുകളിലേക്കുള്ള പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടേയും, സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയുടേയും എന്‍ട്രന്‍സ് പരീക്ഷ നടക്കുന്നത് ഒരേ ദിവസം. 2 എന്‍ട്രന്‍സ് പരീക്ഷകളും എഴുതുവാന്‍ അപേക്ഷിച്ച് കാത്തിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ ഇതോടെ ഏതെങ്കിലും ഒരു പരീക്ഷ മാത്രം എഴുതേണ്ട അവസ്ഥയിലാണ്. കേരളത്തില്‍ നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയാണ് ഈ പ്രതിസന്ധി ബാധിക്കുന്നത്.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ എം.എസ്.സി കെമസ്ട്രി എന്‍ട്രന്‍സ് പരീക്ഷ ഈ മാസം 20 -നാണ്  നടക്കുക. രാവിലെ ഒമ്പത് മുതല്‍ 11 മണിവരെയാണ് പരീക്ഷ സമയം. അതേ ദിവസം രാവിലെ 10 മണി മുതല്‍ 12 മണിവരെയാണ് കേന്ദ്രസര്‍വ്വകലാശാല നടത്തുന്ന എം.എസ്.സി കെമസ്ട്രി എന്‍ട്രസ് പരീക്ഷയും. ഫിസിക്‌സ് എന്‍ട്രന്‍സ് പരീക്ഷയുടെ അവസ്ഥയും സമാനം.

പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയുടെ പരീക്ഷ കേന്ദ്രങ്ങള്‍ അനുവദിച്ചതിലും മലയാളി വിദ്യാര്‍ത്ഥി പ്രശ്‌നം നേരിടുന്നു. കോഴിക്കോട് സെന്ററായി ചോദിച്ച കൂടുതല്‍ പേര്‍ക്കും ബെംഗളൂരും കോയമ്പത്തൂരുമാണ് അനുവദിച്ചിരിക്കുന്നത്. മറ്റു വിഷയങ്ങളില്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഇതേ പ്രശ്‌നമുണ്ട്. പരാതി അറിയിച്ച വിദ്യാര്‍ത്ഥികളോടെ ഒന്നും ചെയ്യുവാന്‍ കഴിയില്ലെന്നാണ് യൂണിവേഴ്‌സിറ്റികള്‍ നല്‍കിയിരിക്കുന്ന മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE