തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപ് മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയരാക്കണം; സർക്കുലർ

By News Desk, Malabar News
poojappura central jail
Representational image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് ജയിലിൽ പ്രവേശിപ്പിക്കുന്ന തടവുകാരെ മെഡിക്കൽ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന് ജയിൽ വകുപ്പിന്റെ സർക്കുലർ. തടവുപുള്ളികളെ ജയിലിൽ പ്രവേശിപ്പിക്കുന്നതിന് മുൻപായി രേഖകൾ പരിശോധിക്കണം. ജസ്‌റ്റിസ് നാരായണക്കുറുപ്പ് കമ്മീഷൻ ശുപാർശയുടെ അടിസ്‌ഥാനത്തിലാണ് സംസ്‌ഥാന ആരോഗ്യ വകുപ്പും ജയിൽ വകുപ്പും പുതിയ സർക്കുലർ പുറത്തിറക്കിയത്.

അടിവയറിലെ അൾട്രാസൗണ്ട് സ്‌കാനിങ്, സിപികെ പരിശോധന, റിനെൽ പ്രൊഫൈൽ, യൂറിൻ മയോഗ്ളോബിൻ, സിആർപി പരിശോധന എന്നിങ്ങനെ അഞ്ച് പരിശോധനകളാണ് നടത്തേണ്ടത്. തടവുകാർക്ക് ഏതെങ്കിലും രീതിയിൽ മുൻപ് മർദനമേറ്റിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വേണ്ടിയാണ് പരിശോധന നടത്തുന്നത്. ഈ പരിശോധനകളുടെ രേഖകൾ ഉണ്ടെങ്കിൽ മാത്രമേ തടവുകാരെ ജയിലിൽ പ്രവേശിപ്പിക്കാവൂ എന്നാണ് സർക്കുലറിൽ പറയുന്നത്.

Also Read: കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE