കോവിഡ് കാലത്തും മതിയായ വേതനമില്ല; അവഗണനയിൽ ആശാ പ്രവര്‍ത്തകര്‍

By Staff Reporter, Malabar News
asha workers
Representational Image

തിരുവനന്തപുരം: കോവിഡിന് എതിരായ പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും പണയം വെച്ച് നമ്മെ നയിക്കുന്നവരാണ് ആരോഗ്യപ്രവര്‍ത്തകര്‍. ഈ മഹാമാരിക്കാലത്തെ മുന്നണിപ്പോരാളികള്‍ ആരോഗ്യ പ്രവര്‍ത്തകരാണ് എന്നതിലും തര്‍ക്കമില്ല. അവരില്‍ തന്നെ വിശ്രമമില്ലാതെ ജോലി ചെയ്യുന്ന കൂട്ടരാണ് ആശാ പ്രവര്‍ത്തകര്‍. എന്നാല്‍ ഇവർക്ക് മതിയായ വേതനം ലഭിക്കുന്നില്ല.

ആരോഗ്യ പ്രവര്‍ത്തകരില്‍ തന്നെ ഏറ്റവും പ്രയാസമേറിയ ജോലിചെയ്യുന്നവരില്‍ മുന്‍പന്തിയിലായ ആശാ പ്രവര്‍ത്തകരുടെ ജീവിതം ഇപ്പോഴും പരിമിതികളുടേയും പ്രതിസന്ധികളുടെയും നടുവിലാണ്. വൈറസ് വ്യപനത്തെ പിടിച്ചുകെട്ടാൻ അഹോരാത്രം പ്രയത്‌നിക്കുന്ന ഇവർക്ക് അർഹിക്കുന്ന ആനുകൂല്യങ്ങൾ ഒന്നുംതന്നെ ലഭിക്കുന്നില്ല എന്നതാണ് വാസ്‌തവം.

കോവിഡ് കാലത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ റിസ്‌ക് അലവന്‍സ് 10000 ആയി ഉയര്‍ത്തിയിരുന്നു. പക്ഷേ ഏറ്റവുമധികം റിസ്‌ക് അനുഭവിക്കുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് അലവൻസ് 1000 രൂപ മാത്രമാണ്.

അതേസമയം പ്രതിമാസം അനുവദിച്ചിട്ടുള്ള തുച്ഛമായ ഓണറേറിയം പോലും കൃത്യമായി ലഭിക്കാറില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു. സ്‌ഥിര നിയമനം നടത്തുകയും ശമ്പളം ഉയര്‍ത്തുകയും വേണമെന്നാണ് ഈ കോവിഡ് മുന്നണി പോരാളികളുടെ ആവശ്യം. കൂടാതെ കോവിഡ് ബാധിച്ച് മരിച്ച ആശാ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Read Also: കോഴിത്തീറ്റ വില വര്‍ധന; പ്രതിസന്ധിയിലായി കോഴി ഫാം ഉടമകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE