തിരുവനന്തപുരം : സംസ്‌ഥാനത്തെ എല്ലാ സെൻട്രൽ ജയിലുകളിലും പ്രാഥമിക ചികിൽസാ കേന്ദ്രങ്ങളിൽ ലഭിക്കുന്ന ചികിൽസാ സൗകര്യം ഉറപ്പ് വരുത്തണമെന്ന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തടവുകാരുടെ ചികിൽസ ഉറപ്പാക്കുന്നത് സംബന്ധിച്ച യോഗത്തിൽ സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
തടവുകാർക്ക് മെച്ചപ്പെട്ട ചികിൽസ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ജയിലുകളിൽ 2 ഡോക്‌ടർമാരെ വീതം നിയമിക്കുമെന്നും, ആവശ്യമായ സാഹചര്യങ്ങളിൽ അധിക തസ്‌തിക സൃഷ്‌ടിക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി. കൂടാതെ സംസ്‌ഥാനത്തെ എല്ലാ ജയിലുകളിലും ടെലിമെഡിസിൻ സംവിധാനം ഉറപ്പാക്കുമെന്നും, മെഡിക്കല്‍ കോളജ് ആശുപത്രികളില്‍ തടവുകാര്‍ക്കായി പ്രത്യേക ചികിൽസാ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്‌ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് മെച്ചപ്പെട്ട ചികിൽസ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി ചേർന്ന യോഗത്തിലാണ് ഇക്കാര്യങ്ങൾ മുഖ്യമന്ത്രി അറിയിച്ചത്. യോഗത്തിൽ ചീഫ് സെക്രട്ടറി ഡോക്‌ടർ വിപി ജോയ്, ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ്, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, ജയില്‍ മേധാവി ഋഷിരാജ് സിംഗ് എന്നിവർ പങ്കെടുത്തു.
Read also : കിഴക്കൻ ലഡാക്കിൽ വ്യോമാഭ്യാസം നടത്തി ചൈന; കനത്ത ജാഗ്രതയിൽ ഇന്ത്യ