കോഴിക്കോട്: പന്നി കുറുകെ ചാടിയതിനെ തുടർന്നുണ്ടായ വാഹനാപകടത്തിൽ കോഴിക്കോട് ഒരാൾക്ക് ദാരുണാന്ത്യം. ചേളന്നൂർ സ്വദേശി സിദ്ധീഖാണ് (38) മരിച്ചത്.
കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിലാണ് വാനും ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. പന്നി കുറുകെ ചാടിയതാണ് അപകടകാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈപ്പാസിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.
വാൻ യാത്രക്കാരനായിരുന്നു മരിച്ച സിദ്ധീഖ്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സന്തോഷ് , അനൂപ് , ദൃശിൻ പ്രമോദ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Malabar News: കണ്ണൂർ വിമാന താവളത്തിൽ നിന്ന് 68 ലക്ഷം രൂപയുടെ സ്വർണം പിടികൂടി