എൻഎസ്എസിന് എതിരെ ശത്രുത വളർത്താൻ പിണറായി ശ്രമിച്ചു; ജി സുകുമാരൻ നായർ

By Staff Reporter, Malabar News
Malabar-News_Pinarayi-Vijayan,-Sukumaran-Nair
Ajwa Travels

കോട്ടയം: പിണറായി വിജയന് മറുപടിയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് ദിവസം പറഞ്ഞത് എല്‍ഡിഎഫിന് എതിരാണെന്ന പ്രസ്‌താവന സത്യവിരുദ്ധമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. അന്ന് പറഞ്ഞ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും, തന്റെ വാക്കുകൾ മുഖ്യമന്ത്രിക്കെതിരെ വളച്ചൊടിച്ച് രാഷ്‌ട്രീയ വല്‍ക്കരിക്കുകയാണ് ചെയ്‌തതെന്നും അദ്ദേഹം പുറത്തിറക്കിയ പ്രസ്‌താവനയില്‍ പറഞ്ഞു

ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അത് അവരുടെ ജനഹിതം അനുസരിച്ച് സംഭവിക്കട്ടെ എന്നാണ് താന്‍ പറഞ്ഞത്. എന്നാല്‍ അതിനെ വളച്ചൊടിച്ചു. താന്‍ മാദ്ധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് ചെയ്‌തത്. അതിനെ വളച്ചൊടിച്ച് രാഷ്‌ട്രീയ വല്‍ക്കരിക്കാനും ജനങ്ങള്‍ക്കിടയില്‍ എന്‍എസ്എസിനെതിരെ ശത്രുത വളര്‍ത്താനുമുള്ള ശ്രമങ്ങള്‍ ഒരു മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഉണ്ടാകാന്‍ പാടില്ലായിരുന്നു.

വിശ്വാസ സംരക്ഷണം ഒഴികെ ഒരു കാര്യത്തിലും ഇടത് സര്‍ക്കാരിനോട് എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല. മുഖ്യമന്ത്രിയും ചില ഇടത് നേതാക്കളും എന്‍എസ്എസ് നേതൃത്വത്തോട് കാണിക്കുന്ന വിലകുറഞ്ഞ നിലപാടിനെ സമുദായം ഗൗരവത്തോടെ കാണും. ഏത് മുന്നണി ഭരിച്ചാലും പറയാനുള്ളത് പറയുക തന്നെ ചെയ്യുമെന്നും വിശ്വാസത്തിന്റെ കാര്യത്തില്‍ ഇതേ നിലപാട് തുടരുമെന്നും സുകുമാരന്‍ നായര്‍ പ്രസ്‌താവനയില്‍ വ്യക്‌തമാക്കി.

Read Also: ‘ഉറങ്ങുന്ന അധ്യക്ഷനെ ഇനിയും ആവശ്യമുണ്ടോ?’; ഹൈബി ഈഡന്റെ വിമർശനം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE