തിരഞ്ഞെടുപ്പ് പ്രചാരണം കേന്ദ്ര ഏജന്‍സികള്‍ സ്വമേധയാ എറ്റെടുത്തിരിക്കുന്നു; പ്രതികരിച്ച് മുഖ്യമന്ത്രി

By News Desk, Malabar News
pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്ര ഏജന്‍സികളുടെ നീക്കം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണെന്നും കിഫ്ബിക്കെതിരായ നീക്കം ഇതിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണം സ്വമേധയാ എറ്റെടുത്തിരിക്കുക ആണ് കേന്ദ്ര ഏജന്‍സികള്‍. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം ഇവയില്‍ ചിലതിന്റെ ആക്രമണോൽസുകതക്ക് ആക്കം കൂടിയിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കിഫ്ബിക്കെതിരെ നടത്തിയ നീക്കവും കസ്‌റ്റംസ് ഹൈക്കോടതിക്ക് മുമ്പാകെ ഫയല്‍ ചെയ്‌ത പ്രസ്‌താവനയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബിയെ കുഴിച്ച് മൂടാനാണ് കോണ്‍ഗ്രസ്- ബിജെപി മനോനില കടമെടുത്ത് കേന്ദ്ര ഏജന്‍സികള്‍ ചെയ്യുന്നത്. കസ്‌റ്റംസാണ് തിരഞ്ഞെടുപ്പ് പ്രചാരണ പദ്ധതി നയിക്കുന്നത്. കസ്‌റ്റംസ് കമ്മീഷര്‍ ഹൈക്കോടതിയില്‍ നല്‍കിയ പ്രസ്‌താവന ഇതിന്റെ പ്രത്യക്ഷ തെളിവാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: സ്‌ഥാനാര്‍ഥിത്വം സംബന്ധിച്ച് നടക്കുന്ന പ്രചാരണങ്ങളുമായി ബന്ധമില്ല; പിജെ ആർമിയെ തള്ളി ജയരാജന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE