അബ്‌ദുല്‍ ഗഫൂറിനെതിരെ ആസൂത്രിത പ്രതിഷേധം; വികെ ഇബ്രാഹിംകുഞ്ഞ്

By Syndicated , Malabar News
Malabarnews_vk ibrahim kunju
വികെ ഇബ്രാഹിം കുഞ്ഞ്
Ajwa Travels

കൊച്ചി: കളമശേരിയിലെ ലീഗ് സ്‌ഥാനാര്‍ഥി അഡ്വ. അബ്‌ദുല്‍ ഗഫൂറിനെതിരെ നടക്കുന്നത് ആസൂത്രിത പ്രതിഷേധമെന്ന് വികെ ഇബ്രാഹിംകുഞ്ഞ്. തന്റെ മകനായ അബ്‌ദുല്‍ ഗഫൂറിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധം ലീഗിന്റെയോ യൂത്ത് ലീഗിന്റെയോ പൊതുവികാരമല്ല. അദ്ദേഹത്തെ സ്‌ഥാനാര്‍ഥിയാക്കിയത് തന്റെ മകനെന്ന ലേബലിലല്ലെന്നും ഇബ്രാഹിംകുഞ്ഞ് പ്രതികരിച്ചു. മനോരമ ന്യൂസിനോടായിരുന്നു പ്രതികരണം.

അബ്‌ദുല്‍ ഗഫൂർ യൂത്ത് ലീഗിന്റെ ജില്ലാ പ്രസിഡണ്ടും അതിനു ശേഷം മുസ്‌ലിം ലീഗ് എറണാകുളം ജില്ലാ ജനറല്‍ സെക്രട്ടറിയും ആയിരുന്നു. പ്രതിഷേധങ്ങള്‍ക്ക് പിന്നിലുള്ളവര്‍ ആരാണെന്ന് അറിയാമെങ്കിലും ഇപ്പോൾ പറയുന്നത് ശരിയല്ല. അവരുടെ ലക്ഷ്യം അവര്‍ക്ക് മാത്രമണറിയുക. എന്നാൽ പാര്‍ട്ടിയെ മോശമാക്കാനോ, ശിഥിലപ്പെടുത്താനോ ആരു ശ്രമിച്ചാലും നടക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: വടകരയിൽ ആർഎംപി സ്‌ഥാനാർഥി കെകെ രമ തന്നെ; യുഡിഎഫ് പിന്തുണക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE