നടന്നത് ആസൂത്രിത കൊലപാതകം; മൻസൂറിന്റെ വീട് സന്ദർശിച്ച് മുല്ലപ്പള്ളി

By Staff Reporter, Malabar News
mullappalli
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്‍മിച്ചു തുടങ്ങി. കോഴിക്കോട്ടെക്കും കാസര്‍കോട്ടേക്കും എല്ലാം ആയുധങ്ങൾ എത്തിക്കുകയാണ്.

അക്രമം അവസാനിപ്പിക്കാൻ തയ്യാറാകണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. കുറ്റവാളികളെ കണ്ടെത്താൻ എന്തിനാണ് ഇത്ര കാലതാമസം. മുഖ്യമന്ത്രി കണ്ണൂരിൽ ഉള്ളപ്പോഴാണ് കൊലപാതകം നടന്നത്. ഇതിന് പിണറായി വിജയൻ മറുപടി പറഞ്ഞേ മതിയാകൂവെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്നലെ രാത്രിയാണ് കൂത്തുപറമ്പിൽ ലീഗ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പെടുത്തിയത്.

Read Also: ‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’; പി ജയരാജന്റെ മകന്റെ പോസ്‌റ്റ്; വിവാദം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE