‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’; പി ജയരാജന്റെ മകന്റെ പോസ്‌റ്റ്; വിവാദം

By News Desk, Malabar News
Ajwa Travels

കണ്ണൂർ: കൂത്തുപറമ്പിൽ മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം നേതാവ് പി ജയരാജന്റെ മകൻ ജെയിൻ രാജിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ് വിവാദമാകുന്നു. ‘ഇരന്നു വാങ്ങുന്നത് ശീലമായി പോയി’ എന്ന ഒറ്റവരി പോസ്‌റ്റിന് താഴെ വൻ വിമർശനങ്ങളാണ് ഉയർന്നിരിക്കുന്നത്. കൊലപാതകത്തെ ന്യായീകരിക്കുന്ന മട്ടിൽ സിപിഎം പ്രവർത്തകരും കമന്റ് ചെയ്യുന്നുണ്ട്.

കൂത്തുപറമ്പിലെ കൊലപാതകത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചന ഉണ്ടെന്നതിന്റെ തെളിവാണ് ഫേസ്‌ബുക്ക് പോസ്‌റ്റെന്ന് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് പ്രതികരിച്ചു.

ഇരന്ന് വാങ്ങുന്നത്‌ ശീലമായിപോയി..

Posted by Jain Raj on Tuesday, 6 April 2021

കഴിഞ്ഞ ദിവസമാണ് മൻസൂറിന് നേരെ ആക്രമണം ഉണ്ടായത്. വീട്ടിൽ അതിക്രമിച്ച് കയറിയ സംഘം വെട്ടി പരിക്കേൽപ്പിക്കുകയും തുടർന്ന് ഗുരുതരാവസ്‌ഥയിലായ മൻസൂർ ഇന്നലെ രാത്രിയോടെ മരിക്കുകയും ആയിരുന്നു. സംഭവത്തിൽ ഒരാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണ്.

Also Read: കൂത്തുപറമ്പിലേത് പ്രാദേശിക സംഘർഷം; അക്രമം പാർട്ടിയുടെ വഴിയല്ലെന്ന് എ വിജയരാഘവൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE