തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ പ്ളാറ്റിനം ജൂബിലി കോൺഗ്രസ് വിപുലമായി ആഘോഷിക്കുന്നു. സംസ്‌ഥാനതല ഉൽഘാടനം ഇന്ന് കോഴിക്കോട് തുറയൂരിൽ. അടുത്ത വർഷം ഓഗസ്‌റ്റ് 15 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. 10 മാസത്തിലധികം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾക്കാണ് ഇന്ന് തുടക്കമാവുക.
ഗാന്ധിജിയുടെ സന്ദർശനം കൊണ്ട് ചരിത്രത്തിൽ ഇടംപിടിച്ച തുറയൂർ പാക്കനാർപുരത്തെ ഗാന്ധിസദനത്തിൽ ഇന്ന് വൈകീട്ടാണ് ഉൽഘാടനം നടക്കുക. കെപിസിസി അധ്യക്ഷൻ കെ സുധാകരൻ എംപി ഉൽഘാടനം ചെയ്യുന്ന പരിപാടിയിൽ പ്രതിപക്ഷനേതാവ് വിഡി സതീശൻ മുഖ്യപ്രഭാഷണം നടത്തും. സ്വാതന്ത്ര്യ സമരസേനാനികളെ ചടങ്ങിൽ ആദരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വാതന്ത്ര്യ യാത്രകളും സംഘടിപ്പിക്കുന്നുണ്ട്.
സേവാദൾ വളണ്ടിയർമാർ, യുവജന വിദ്യാർഥി നേതാക്കൾ, മഹിളാ കോൺഗ്രസ് നേതാക്കൾ, അധ്യാപകർ എന്നിവരെ അണിനിരത്തി നാല് യാത്രകളാണ് നടത്തുന്നത്. മുതിർന്ന കോൺഗ്രസ് നേതാക്കൾക്കൊപ്പം സാംസ്‌കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. സ്വാതന്ത്ര്യ യാത്രകൾ ഇന്ന് വൈകീട്ട് പാക്കനാർപുരത്ത് സമാപിക്കും.
Read Also: മതേതര വഴിയിലൂടെ സഞ്ചരിച്ച് വർഗീയ കേരളത്തിൽ എത്തുമോയെന്ന് സംശയം; പാലാ ബിഷപ്പ്