പ്ളസ് വണ്‍ പ്രവേശനം; ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

By News Desk, Malabar News
school reopen
Representational image
Ajwa Travels

തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശന നടപടികൾ ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്‌ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂൾ തുറക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. സ്‌കൂൾ തുറക്കുന്നതിൽ സംസ്‌ഥാനങ്ങൾക്ക് തീരുമാനം എടുക്കാമെന്ന നിലപാട് കേന്ദ്രവും സ്വീകരിച്ചിട്ടുണ്ട്.

ഡിജിറ്റൽ പഠനം കുട്ടികളിൽ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നുണ്ട്. 36 ശതമാനം കുട്ടികൾക്ക് കഴുത്ത് വേദനയും 27 ശതമാനം കുട്ടികൾക്ക് കണ്ണുവേദനയും അടക്കമുള്ള പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി ഇന്നലെ നിയമസഭയെ അറിയിച്ചിരുന്നു. എസ്‍സിഇആർടിയാണ് നിലവിലെ ഡിജിറ്റൽ പഠനം കുട്ടുകളിലുണ്ടാക്കുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠനം നടത്തിയത്.

Also Read: മൂന്ന് മാസമായി ശമ്പളം ഇല്ല; പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്‌ടർമാർ സൂചനാ സമരം നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE