പ്ളസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും

By News Desk, Malabar News
Malabarnews_plus one admission
Representational image
Ajwa Travels

തിരുവനന്തപുരം: ഹയർസെക്കൻഡറി ഒന്നാം വർഷ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും. അലോട്ട്മെൻറ് ലഭിക്കുന്നവർക്ക് ഇന്നുമുതൽ തന്നെ പ്രവേശനം നൽകി തുടങ്ങും. രണ്ടാം അലോട്ട്മെന്റിൽ ഉൾപ്പെട്ടിട്ടുള്ള കുട്ടികൾ ഒക്‌ടോബർ 5 വൈകിട്ട് 4ന് മുൻപായി സ്‌ഥിര/ താൽകാലിക പ്രവേശനം നേടേണ്ടതാണ്.

ഒന്നാം അലോട്ട്മെന്റ് പ്രകാരം ഇതുവരെ 15,521 കുട്ടികളാണ് പ്രവേശനം നേടിയത്. രണ്ടാം അലോട്ട്മെന്റിൽ 15,019 സീറ്റുകളിലേക്കാണ് പ്രവേശനം. വെബ്സൈറ്റിലൂടെ അലോട്ട്മെന്റ് പരിശോധിക്കാം. അലോട്ട്മെന്റ് ലഭിച്ചവർക്ക് ആ സൈറ്റിൽ നിന്നു തന്നെ അലോട്ട്മെന്റ് ലെറ്റർ ലഭിക്കും.

സെപ്റ്റംബർ 22ന് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിദ്യാഭ്യാസ പോർട്ടൽ വഴിയാണ് ആദ്യ അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിച്ചത്. സെപ്റ്റംബർ 23നാണ് പ്ളസ് വൺ, വിഎച്ച്എസ്ഇ പ്രവേശന നടപടികൾ ആരംഭിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാണ് പ്രവേശന നടപടികൾക്ക് വിദ്യാർഥികൾ എത്തിച്ചേരേണ്ടത്.

Also Read: എയ്‌ഡഡ്‌ സ്‌കൂൾ അധ്യാപക നിയമനം; ഉയർന്ന പ്രായപരിധിയിൽ ഇളവ് നൽകി സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE