പ്ളസ് വൺ ക്ളാസുകൾ ഇന്ന് മുതൽ; പഠനം ഓൺലൈനിൽ

By Trainee Reporter, Malabar News
Online class_2020 jun 16
Representational Image
Ajwa Travels

തിരുവനന്തപുരം: പ്ളസ് വൺ വിദ്യാർഥികൾക്കുള്ള ഓൺലൈൻ ക്ളാസുകൾ തിങ്കാളാഴ്‌ച മുതൽ ആരംഭിക്കും. വിക്‌ടേഴ്‌സ് ‌ചാനൽ വഴിയോ അല്ലെങ്കിൽ വിക്‌ടേഴ്‌സിന്റെ വെബ്സൈറ്റ് വഴിയോ വിദ്യാർഥികൾക്ക് ക്ളാസുകൾ ലഭിക്കും. കോവിഡ് 19 വ്യാപനം മൂലം സ്‌കൂളുകൾ തുറക്കാനാവാത്ത സാഹചര്യത്തിലാണ് പ്ളസ് വൺ ക്ളാസുകളും ഓൺലൈൻ വഴിയായി തുടങ്ങുന്നത്.

ആദ്യ ആഴ്‌ചകളിൽ ഇംഗ്ളീഷ്, മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, ഇക്കണോമിക്‌സ്, അക്കൗണ്ടൻസി തുടങ്ങിയ വിഷയങ്ങളിലാണ് ക്ളാസ്. തുടർന്ന് മറ്റു വിഷയങ്ങളുടെ സംപ്രേക്ഷണവും ഉണ്ടാകുമെന്ന് കൈറ്റ് സിഇഒ കെ അൻവർ സാദത്ത് അറിയിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 9.30നും 10നുമായി രണ്ട് ക്ളാസ് വീതമാണ് സംപ്രേക്ഷണം ചെയ്യുക.

ക്ളാസുകൾ കഴിയുന്നത് അനുസരിച്ച് വീഡിയോ ഓൺ ഡിമാൻഡ് പ്ളാറ്റ്‌ഫോമും ഒരുക്കിയിട്ടുണ്ട്. അതാത് ദിവസം രാത്രി 8.30 മുതൽ 9.30 വരെ പ്ളസ് വൺ ക്ളാസുകൾ വീണ്ടും സംപ്രേക്ഷണം ചെയ്യും. അംഗണവാടി കുട്ടികൾക്കുള്ള കിളികൊഞ്ചൽ പരിപാടിയുടെ സമയം മാറ്റിയിട്ടുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് ഇനി ഈ പരിപാടി സംപ്രേക്ഷണം ചെയ്യുക.

Read also: സര്‍ക്കാര്‍ സര്‍വീസില്‍ ഇനി ട്രാന്‍സ് ജെന്‍ഡേര്‍സും; മാതൃകാ നിലപാടുമായി അസം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE