തിരുവനന്തപുരം: കൈറ്റ് വിക്ടേഴ്സ് ചാനല്‍ വഴിയുള്ള ഫസ്റ്റ് ബെല്‍ 2.0 ഡിജിറ്റല്‍ പ്ളസ് ടു ക്ളാസുകളുടെ സംപ്രേഷണം തിങ്കളാഴ്ച മുതല്‍ സംപ്രേഷണം ചെയ്യും. രാവിലെ 8.30 മുതല്‍ 10 വരെയും വൈകുന്നേരം 5 മുതല്‍ 6 വരെയുമായാണ് ക്ളാസുകള്‍ നടക്കുക.
തിങ്കള്‍ മുതല്‍ വെള്ളി വരെയാണ് ക്ളാസുകള്‍ ഉണ്ടാവുക. ഈ ക്ളാസുകള്‍ ഇതേക്രമത്തില്‍ അടുത്ത ആഴ്ച പുനസംപ്രേഷണം ചെയ്യും.
ടിവി ചാനലിനൊപ്പം കൈറ്റ് വിക്ടേഴ്സ് ആപ്പിലൂടെയും ക്ളാസുകള്‍ കാണാനാവും. ഗൂഗിള്‍ പ്ളേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്നും കൈറ്റ് വിക്ടേഴ്സ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.
വിവിധ വിഷയങ്ങളില്‍ പ്രതിദിനം അഞ്ച് ക്ളാസുകള്‍ വരെ സംപ്രേഷണം ചെയ്യുന്നുണ്ടെങ്കിലും ഒരു കുട്ടിക്ക് ഒരു ദിവസം പരമാവധി മൂന്നു ക്ളാസുകളേ ഉണ്ടാവുകയുള്ളു.
Read Also: ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും