ലക്ഷദ്വീപിൽ നാളെ നിരാഹാര സമരം; പിന്തുണച്ച് വ്യാപാരികളും

By Syndicated , Malabar News
lakshadweep
Representational Image

കവരത്തി: ലക്ഷദ്വീപ്​ അഡ്​മിനിസ്​ട്രേറ്റർ നടപ്പാക്കുന്ന കരിനിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് ദ്വീപുനിവാസികൾ ആഹ്വാനം ചെയ്​ത നിരാഹാരസമരത്തിന്​ വ്യാപാരികളുടെ പിന്തുണ.​ തിങ്കളാഴ്‌ച​ കടകൾ അടച്ചിട്ട് വ്യാപാരികൾ പ്രതിഷേധത്തിന് ഒപ്പം ചേരും. ഇതോടെ ജനവാസമുള്ള മുഴുവൻ ദ്വീപുകളും നാളെ ഹർത്താലിന്​ സമാനമാകും. ദ്വീപിലെ വിവാദ നിയമങ്ങൾക്കെതിരെ സേവ് ലക്ഷദ്വീപ് ഫോറമാണ്​ നിരാഹാര സമരം ആഹ്വാനം ചെയ്‌തിരിക്കുന്നത്​.

2010ൽ ചില ദ്വീപുകളിൽ വ്യാപാരികൾ ഹർത്താൽ നടത്തിയിരുന്നു എങ്കിലും മുഴുവൻ ദ്വീപുകളിലും ഒരുമിച്ച്​ കടകൾ അടച്ചിടുന്നതും കരിദിനം ആചരിക്കുന്നതും ചരിത്രത്തിൽ ആദ്യമായാണെന്ന്​ ദ്വീപ്​ നിവാസികൾ പറയുന്നു. അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നയങ്ങൾക്ക് എതിരെയുള്ള പരസ്യ പ്രതിഷേധങ്ങളുടെ ഭാഗമാണ്​ നിരാഹാര സമരം.

Read also: കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE