കോവിഡ് കിറ്റിൽ കോറോണിലും; പരാതി നൽകി ഐഎംഎ

By Syndicated , Malabar News
Coronil
Ajwa Travels

ഡെറാഡൂൺ: ഉത്തരാഖണ്ഡ് സർക്കാർ വിതരണം ചെയ്യുന്ന കോവിഡ് കിറ്റിൽ കൊറോണിൽ ഉൾപ്പെടുത്തുമെന്ന റിപ്പോർട്ടിനെ തുടർന്ന് പരാതിയുമായി ഐഎംഎ. കോവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികൾക്ക് സർക്കാർ നൽകുന്ന കിറ്റിൽ പതഞ്‌ജലിയുടെ കൊറോണിൽ കൂടി ഉൾപ്പെടുത്താൻ രാംദേവ് അഭ്യർഥിച്ചിട്ടുണ്ട് എന്നാണ് സൂചന.

ലക്ഷണങ്ങളില്ലാത്തതോ ചെറിയ ലക്ഷണങ്ങളുള്ളതോ ആയ രോഗികളെയാണ് വീട്ടിൽ ചികിൽസിക്കുന്നത്. എന്നാൽ അലോപ്പതി മരുന്നുകൾക്കൊപ്പം ആയുർവേദ മരുന്നായ കൊറോണിൽ കൂടി നൽകുന്നത് ‘മിക്‌സോപ്പതി’യാകുമെന്നും ഇത്തരം ചികിൽസ സുപ്രീംകോടതി ഉത്തരവിന് എതിരാണെന്നും ചൂണ്ടിക്കാട്ടി ഐഎംഎ ചീഫ് സെക്രട്ടറിക്ക് പരാതി നൽകി.

തെർമോമീറ്റർ, പാരസെറ്റമോൾ ഗുളികകൾ, വൈറ്റമിൻ ഡി ഗുളികൾ, സിങ്ക് എന്നിവയടങ്ങുന്ന കിറ്റാണ് കോവിഡ് രോഗികൾക്ക് സർക്കാർ നിലവിൽ നൽകിവരുന്നത്.

Read also: വാതില്‍പ്പടി റേഷന്‍ വിതരണം തടഞ്ഞതിന് പിന്നിൽ റേഷൻ മാഫിയ; അരവിന്ദ് കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE