‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചർ ബുക്ക്‌ലെറ്റ് പുറത്തിറക്കി

By News Bureau, Malabar News
booklet launch-kilikonchal
Ajwa Travels

തിരുവനന്തപുരം: ‘കിളിക്കൊഞ്ചല്‍’ അങ്കണവാടി തീം അധിഷ്‌ഠിത പിക്‌ചർ ബുക്ക്‌ലെറ്റിന്റെ പ്രകാശനം ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. വനിതാ ശിശുവികസന വകുപ്പ് ഡയറക്‌ടർ ടിവി അനുപമ ചടങ്ങിൽ പങ്കെടുത്തു.

അങ്കണവാടികളില്‍ പഠിക്കുന്ന 3 മുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്ക് അവരുടെ പ്രീ സ്‌കൂള്‍ പഠനത്തിന്റെ ഭാഗമായി വിവിധ പഠന പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. എന്നാൽ കോവിഡ് പശ്‌ചാത്തലത്തില്‍ കുട്ടികൾക്ക് അങ്കണവാടികളില്‍ എത്തി ഈ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയാത്ത സാഹചര്യത്തിലാണ് ബുക്ക്‌ലെറ്റ് വീടുകളിൽ എത്തിക്കുന്നത്.

രക്ഷിതാക്കളുടെ സഹായത്തോടെയാണ് കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ഈ ബുക്ക്‌ലെറ്റ് തയ്യാറാക്കിയിരിക്കുന്നത്. സംസ്‌ഥാനത്തെ 33,115 അങ്കണവാടികളിലൂടെ ഏകദേശം 4 ലക്ഷം കുട്ടികള്‍ക്ക് ബുക്ക്‌ലെറ്റ് വിതരണം ചെയ്യും.

Most Read: ഒമൈക്രോൺ; സ്‌ഥിതിഗതികൾ വിലയിരുത്താൻ സംസ്‌ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ച് കേന്ദ്രം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE