ന്യൂഡെൽഹി: യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലും ഒമൈക്രോൺ സാനിധ്യം സ്‌ഥിരീകരിച്ച സാഹചര്യത്തിൽ ഇന്ത്യ കൂടുതൽ ജാഗ്രതയിൽ. രാജ്യത്തെ സ്‌ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി കേന്ദ്ര ആരോഗ്യമന്ത്രി സംസ്‌ഥാനങ്ങളുടെ ഉന്നതതല യോഗം വിളിച്ചുചേർത്തിട്ടുണ്ട്. യോഗത്തിൽ സംസ്‌ഥാനങ്ങൾ സ്വീകരിച്ച മുൻകരുതൽ നടപടികളും വിമാനത്താവളങ്ങളിൽ നടക്കുന്ന പരിശോധനകളും വിലയിരുത്തും.
സൗദി അറേബ്യക്ക് പിന്നാലെ യുഎഇയിലും ഒമൈക്രോൺ സാനിധ്യം സ്‌ഥിരീകരിച്ചതിനാൽ പ്രവാസികൾ നിലവിൽ ആശങ്കയിലാണ്. കേന്ദ്ര മാര്‍ഗനിര്‍ദ്ദേശ പ്രകാരം റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 7 ദിവസം ക്വാറന്റെയ്‌നും, 7 ദിവസം സ്വയം നിരീക്ഷണവുമാണ് നിർദ്ദേശിച്ചിട്ടുള്ളത്. അല്ലാത്ത രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് 14 ദിവസം സ്വയം നിരീക്ഷണവും നിർദ്ദേശിച്ചിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽ അടക്കം ഒമൈക്രോൺ സാനിധ്യം സ്‌ഥിരീകരിച്ചതിനാൽ മിക്ക രാജ്യങ്ങളിലും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ്.
Read also: മുല്ലപ്പെരിയാര്‍; തമിഴ്‌നാട് നിലപാടിനെതിരെ ലോക്‌സഭയില്‍ അടിയന്തര പ്രമേയ നോട്ടിസ്