മന്ത്രിസഭാ പുനസംഘടന; പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ യോഗം ചേരുന്നു

By News Desk, Malabar News
narendra-modi-east-asia-summitt
Ajwa Travels

ഡെൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലുള്ള സമ്പൂര്‍ണ മന്ത്രിസഭാ യോഗം ചേരുന്നു. സഹമന്ത്രിമാരടക്കം 60 മന്ത്രിമാര്‍ പങ്കെടുക്കുന്ന കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സ് ആണ് ചേരുന്നത്.

രണ്ടാം മോദി സര്‍ക്കാരിന്റെ ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിലയിരുത്തലുകളും പ്രധാനമന്ത്രി ഇന്ന് യോഗത്തില്‍ വിലയിരുത്തും. ഇതിന് ശേഷം മന്ത്രിസഭാ പുനസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്‌ഥാനങ്ങളിലേക്ക് പ്രധാനപ്പെട്ട ചുമതലകളിലുള്ള മന്ത്രിമാരെ നിയോഗിക്കുമെന്നാണ് സൂചന.

മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകുന്ന മന്ത്രിമാരെക്കുറിച്ചും വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും പ്രധാനമന്ത്രി വിലയിരുത്തും. ഒപ്പം കശ്‌മീര്‍ വിഷയത്തിലുള്ള തന്റെ നിലപാടും പ്രധാനമന്ത്രി യോഗത്തില്‍ പങ്കുവെയ്‌ക്കും.

Kerala News: സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE