സംസ്‌ഥാന പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു

By News Desk, Malabar News
MalabarNews_ips anil kant
ലോക്‌നാഥ് ബെഹ്റയില്‍ നിന്നും അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങുന്നു ( Photo Courtesy: State Police Media Centre)
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്തെ പുതിയ പോലീസ് മേധാവിയായി അനിൽ കാന്ത് ചുമതലയേറ്റു. ലോക്‌നാഥ് ബെഹ്റയില്‍ നിന്ന് അനിൽ കാന്ത് ബാറ്റൺ ഏറ്റുവാങ്ങി. പ്രഥമ പരിഗണന സ്‍ത്രീ സുരക്ഷയ്‌ക്കായിരിക്കുമെന്ന് അനിൽ കാന്ത് പറഞ്ഞു.

പോലീസ് മേധാവിക്ക് രണ്ട് വർഷത്തേക്ക് നിയമനം നൽകണമെന്നാണ് സുപ്രീം കോടതി വിധിയെങ്കിലും അനിൽ കാന്തിന്റെ നിയമന ഉത്തരവിൽ കാലാവധി പറയുന്നില്ല. ഏഴ് മാസമാണ് അനിൽ കാന്തിന് ഇനി സർവീസ് ബാക്കിയുള്ളത്.

യുപിഎസ്‌സി നൽകിയ ചുരുക്കപ്പട്ടികയിൽ നിന്നും സുധേഷ് കുമാറിനെയും ബി സന്ധ്യയെയും തഴഞ്ഞാണ് രാവിലെ ചേർന്ന മന്ത്രിസഭാ യോഗം അനിൽ കാന്തിനെ തിരഞ്ഞെടുത്തത്. ബെഹ്റ അടക്കമുള്ളവർ അനിൽ കാന്തിന് നൽകിയ പിന്തുണ മുഖ്യമന്ത്രിയുടെ തീരുമാനത്തിന് കാരണമായി. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്‌ഥനാണ്‌ അനിൽ കാന്ത്.

National News: ട്വിറ്ററിന് എതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE