പരീക്ഷ മാറ്റി വെച്ചില്ല; 6 ലക്ഷം ഡിസ്‌ ലൈക്ക് കടന്ന് ‘മന്‍ കി ബാത് ‘

By News Desk, Malabar News
Man Ki Bath PM modi
narendra modi
Ajwa Travels

ന്യൂഡല്‍ഹി: ബിജെപിയുടെ ഔദ്യോഗിക യൂ ട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടി ‘മന്‍ കി ബാതി’ ന്റെ വീഡിയോയില്‍ ലൈക്കിനേക്കാളേറെ ഡിസ്‌ ലൈക്കുകൾ. നീറ്റ്, ജെഇഇ പരീക്ഷകള്‍ കോവിഡ് പശ്ചാത്തലത്തില്‍ മാറ്റി വെക്കാത്തതില്‍ പ്രതിഷേധിച്ച് ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ് ഡിസ്‌ ലൈക്കുമായി മുന്നോട്ട് വന്നിരിക്കുന്നത്. 46000 കമന്റുകള്‍ ലഭിച്ച വീഡിയോയില്‍ കൂടുതലും പരീക്ഷകള്‍ നടത്തുന്നതിനെതിരെയുള്ള വിദ്യാര്‍ത്ഥികളുടെ പ്രതികരണമാണ്.

ഇന്നലെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് മന്‍ കി ബാത് പ്രഭാഷണം നടത്തിയത്. പരീക്ഷകള്‍ മാറ്റിവെക്കണമെന്ന ആവശ്യത്തെ കുറിച്ചുള്ള നിലപാട് പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കാതിരുന്നതും പ്രതിഷേധം ശക്തമാക്കി. ‘മന്‍ കി ബാത് നഹി സ്റ്റുഡന്റ്‌സ് കി ബാത്’ എന്ന ഹാഷ്ടാഗ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ബിജെപിയുടെ യൂ ട്യൂബ് ചാനലില്‍ ഏറ്റവും കൂടുതല്‍ ഡിസ്‌ ലൈക്ക് ലഭിച്ച വീഡിയോ എന്ന പദവിയും ഇന്നലെ സംപ്രേഷണം ചെയ്ത മന്‍ കി ബാത് സ്വന്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE