ഭൂസ്വത്ത് കാര്‍ഡ്; ഗ്രാമീണ ഇന്ത്യയുടെ മാറ്റത്തിനുള്ള ചരിത്ര നീക്കം; പ്രധാനമന്ത്രി

By News Desk, Malabar News
PM Modi About Agriculture Bill
Narendra Modi
Ajwa Travels

ന്യൂഡെല്‍ഹി: ഗ്രാമീണ ഇന്ത്യയുടെ പരിവര്‍ത്തനത്തിന് ഉള്ള ചരിത്രപരമായ നീക്കമാണ് ‘സ്വമിത്വ’ എന്ന പേരിലുള്ള ഭൂസ്വത്ത് കാര്‍ഡ് പദ്ധതിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വീഡിയോ കോണ്‍ഫറസ് വഴി പദ്ധതി പ്രകാരമുള്ള ഭൂസ്വത്ത് കാര്‍ഡുകളുടെ വിതരണ ഉല്‍ഘാടനം നിര്‍വഹിച്ച് സംസാരിക്കുക ആയിരുന്നു പ്രധാനമന്ത്രി.

ഒരു ലക്ഷത്തോളം ഭൂഉടമകള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളിലേക്ക് അയച്ചു നല്‍കുന്ന എസ്.എം.എസ് ലിങ്ക് വഴി ഭൂസ്വത്ത് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അതിന് ശേഷം ബന്ധപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഉടമകള്‍ക്ക് കാര്‍ഡുകളും കൈപ്പറ്റാം.

ഗ്രാമീണരുടെ വീടുകളുടെയും അവരുടെ ഉടമസ്‌ഥതിയിലുള്ള ഭൂപ്രദേശങ്ങളുടെയും രേഖകളാണ് ഭൂസ്വത്ത് കാര്‍ഡ്. ബാങ്കുകളില്‍ നിന്ന് വായ്‌പ എടുക്കാന്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ക്കായി ഇത് ഉപയോഗിക്കാം. രാജ്യത്തെ ആറ് സംസ്‌ഥാനങ്ങളിലെ 763 ഗ്രാമങ്ങളിലാണ് ആദ്യ ഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 346 ഗ്രാമങ്ങള്‍ ഉത്തര്‍പ്രദേശിലാണ്. ഹരിയാന, മഹാരാഷ്‍ട്ര, ഉത്തരാഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ് എന്നിവയാണ് മറ്റ് സംസ്‌ഥാനങ്ങള്‍.

Read Also: ശിവശങ്കറെ കോണ്‍സുലേറ്റ് കാര്യങ്ങള്‍ക്ക് നിയോഗിച്ചത് മുഖ്യമന്ത്രി; സ്വപ്‌ന സുരേഷിന്റെ നിര്‍ണായക മൊഴി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE