പോക്‌സോ കേസ് പ്രതിയെ വെട്ടിക്കൊന്നു

By News Desk, Malabar News
pocso-case-accused-hacked-to-death
Representational Image
Ajwa Travels

തൃശൂർ: പഴയന്നൂർ പോക്‌സോ കേസ് പ്രതിയെ വെട്ടികൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. കുട്ടൻ എന്ന് വിളിപ്പേരുള്ള സതീഷ് (37) ആണ് കൊല്ലപ്പെട്ടത്. ചേലക്കാർ ഭാഗത്തുള്ള എളനാട് തിരുമണി കോളനിയിലാണ് യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

Malabar News: മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു

ബുധനാഴ്‌ച രാവിലെയാണ് ആളൊഴിഞ്ഞ പറമ്പിൽ സതീഷിന്റെ മൃതദേഹം കാണപ്പെട്ടത്. കോളനിവാസികൾ ഉടൻ തന്നെ പോലീസിൽ വിവരം അറിയിച്ചു. ആദിവാസി യുവതിയെ പീഡിപ്പിച്ചതടക്കം നിരവധി കേസിലെ പ്രതിയാണ് സതീഷ്. ഏഴ് കേസുകളാണ് ഇയാളുടെ പേരിൽ നിലവിലുള്ളത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് ജയിൽ പുള്ളികൾക്ക് പരോൾ അനുവദിച്ചതിനെ തുടർന്ന് രണ്ട് മാസമായി ഇയാൾ നാട്ടിൽ ഉണ്ടായിരുന്നു. എളമനാട് തിരുമണി സ്വദേശിയാണ്. സംഭവത്തിൽ പഴയന്നൂർ പോലീസ് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE