പോക്‌സോ കേസ്; കൊച്ചിയിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍

By News Bureau, Malabar News
pocso case-youth congress
Ajwa Travels

കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്‌റ്റില്‍. യൂത്ത് കോണ്‍ഗ്രസ് വൈപ്പിന്‍ മണ്ഡലം ജനറല്‍ സെക്രട്ടറിയും പുതുവൈപ്പ് സ്വദേശിയുമായ ജ്യോതിഷ് ആണ് പോക്‌സോ കേസിൽ പിടിയിലായത്.

ഇയാള്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പ്രതിക്കെതിരെ വധശിക്ഷ വരെ ലഭിക്കാവുന്ന പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്തതായി ഞാറയ്‌ക്കല്‍ സിഐ പറഞ്ഞു.

വെളളിയാഴ്‌ച വൈകിട്ടോടെയാണ് ജ്യോതിഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. സംഭവശേഷം ഒളിവില്‍ പോകാന്‍ ശ്രമിച്ചെങ്കിലും പോലീസ് സമർഥമായി പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.

Most Read: ഗവർണറുടെ കത്ത് ഗൗരവമുള്ളത്, മന്ത്രി രാജിവയ്‌ക്കണം; രമേശ്‌ ചെന്നിത്തല 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE