പോലീസ് സല്യൂട്ട് നൽകുന്നില്ല; ഡിജിപിക്ക് പരാതി നൽകി തൃശൂർ മേയർ

By Staff Reporter, Malabar News
thrissur-mayor
തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്
Ajwa Travels

തൃശൂർ: പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്ന പരാതിയുമായി തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ്. ഔദ്യോഗിക കാറില്‍ എത്തുമ്പോൾ പോലീസ് ഉദ്യോഗസ്‌ഥർ സല്യൂട്ട് നല്‍കുന്നില്ലെന്നാണ് ആരോപണം. തന്നെ പോലീസുകാർ ഗൗനിക്കുന്നില്ലെന്ന് സിറ്റി പോലീസ് കമ്മിഷണറോടും സ്‌ഥലം എംഎൽഎയോടും പരാതിപ്പെട്ടിരുന്നതായി എംകെ വർഗീസ് പറയുന്നു.

ഇതുസംബന്ധിച്ച് മേയര്‍ ഡിജിപിക്ക് പരാതി നല്‍കി. ഇക്കാര്യത്തിൽ ഡിജിപി ആവശ്യമായ ഉത്തരവിറക്കണം എന്നാണ് മേയറുടെ ആവശ്യം. മേയറുടെ പരാതി തൃശൂര്‍ റേഞ്ച് ഡിഐജിക്ക് കൈമാറി. ഉചിതമായ നടപടിയെടുക്കണം എന്നാണ് നിര്‍ദ്ദേശം. പല തവണ പരാതി നല്‍കിയിട്ടും പോലീസ് മുഖം തിരിച്ചെന്നും പരാതിയില്‍ പറയുന്നുണ്ട്.

എംകെ വർഗീസിനെ ബഹുമാനിച്ചില്ലെങ്കിലും മേയർ എന്ന പദവിയെ ബഹുമാനിക്കണം. തന്നെ കാണുമ്പേൾ പല പോലീസുകാരും തിരിഞ്ഞ് നിൽക്കുകയാണ്. കേരളത്തിലെ ഒരു മേയർക്കും ഈ ഗതി വരാതിരിക്കാനാണ് താൻ പരാതി നൽകിയതെന്ന് എംകെ വർഗീസ് വ്യക്‌തമാക്കി.

Read Also: ലക്ഷദ്വീപ് അഡ്‌മിനിസ്ട്രേഷന്റെ കൊച്ചിയിലെ വിദ്യാഭ്യാസ വകുപ്പ് ഓഫിസ് അടച്ചുപൂട്ടാൻ നീക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE