പോലീസ് നോട്ടീസ്; ബിജെപി യോഗം ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് മാറ്റി

By Staff Reporter, Malabar News
bjp-party-wayanad
Representational Image
Ajwa Travels

കൊച്ചി: ബിജെപി കോർ കമ്മിറ്റി യോഗസ്‌ഥലം മാറ്റി. ബിജെപി എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിലേക്കാണ് യോഗം മാറ്റിയത്. നേരത്തെ നിശ്‌ചയിച്ചിരുന്ന ഹോട്ടലിൽ ലോക്ക്ഡൗൺ നിയമലംഘനം ചൂണ്ടിക്കാട്ടി പോലീസ് നോട്ടീസ് നൽകിയതിന് പിന്നാലെയാണ് യോഗസ്‌ഥലം മാറ്റിയത്.

കോർ കമ്മിറ്റി യോഗം നടക്കുന്ന വേദി മാറ്റിയതായി അൽപസമയം മുമ്പാണ് ബിജെപി നേതാക്കൾ അറിയിച്ചത്. കൊച്ചിയിലെ ബിടിഎച്ച് സ്വകാര്യ ഹോട്ടലിലായിരുന്നു യോഗം നടത്താൻ തീരുമാനിച്ചിരുന്നത്.

എന്നാൽ നിലവിലെ കോവിഡ് സാഹചര്യത്തിൽ ഹോട്ടലിൽ യോഗനടപടികൾ നടത്താൻ അനുവദിക്കില്ലെന്ന് പോലീസ് നോട്ടീസ് നൽകുകയായിരുന്നു. കോവിഡ് മാനദണ്ഡ പ്രകാരം ഒരു തരത്തിലുള്ള യോഗവും ഹോട്ടലിൽ നടത്താനാവില്ലെന്ന് നോട്ടീസിൽ വ്യക്‌തമാക്കിയിരുന്നു.

ഇതോടെയാണ് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് യോഗം മാറ്റിയത്. സംസ്‌ഥാനത്തെ വിവിധ നേതാക്കൾ സ്വകാര്യ ഹോട്ടലിലേക്ക് എത്തിയിരുന്നു.

Read Also: കെ സുന്ദരയുടെ വെളിപ്പെടുത്തൽ; സുരേന്ദ്രനെതിരെ കേസെടുത്ത് പോലീസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE