വിപി ഹുസൈൻ കോയ തങ്ങൾക്ക് പൊന്നാനിയുടെ ആദരം

By Central Desk, Malabar News
Ponnani payed homage to VP Hussain koya thangal
Ajwa Travels

മലപ്പുറം: പൊന്നാനി നഗരസഭയുടെ മുൻ ചെയർമാനും പൊന്നാനിയുടെ രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് അര നൂറ്റാണ്ടിലേറെയായി നിറസാനിധ്യവുമായ വിപി ഹുസൈൻ കോയ തങ്ങളെ ആദരിച്ചു.

പ്രാദേശിക കൂട്ടായ്‌മയായ ജെഎം റോഡ് കമ്മറ്റിയും പൊന്നാനി യൂത്ത് ആർട്‌സ് & കൾചറൽ അസോസിയേഷനും സംയുക്‌തമായി സംഘടിപ്പിച്ച ‘സുഹൃദ് സംഗമം’ പരിപാടിയിലായിരുന്നു ആദരം.

മുൻ നിയമസഭാ സ്‌പീക്കറും നോർക്ക റൂട്ട്സ് വൈസ് ചെയർമാനുമായ പി ശ്രീരാമകൃഷ്‌ണൻ ഉപഹാരം നൽകിയും തുറമുഖ-പുരാവസ്‌തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ ഷാൾ അണിയിച്ചുമാണ് ഹുസൈൻ കോയ തങ്ങൾക്ക് ആദരം നൽകിയത്.

പി നന്ദകുമാർ എംഎൽഎ, മുൻ പാർലിമെന്റ് അംഗം സി ഹരിദാസ്, പ്രൊഫ. എംഎം നാരായണൻ, മുസ്‌ലിം ലീഗ് സംസ്‌ഥാന പ്രസിഡണ്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, ലീഗ് അഖിലേന്ത്യാ ജന. സെക്രട്ടറി പികെ കുഞ്ഞാലി കുട്ടി എംഎൽഎ, യുത്ത് ലീഗ് സംസ്‌ഥാന പ്രസിഡണ്ട് മുനവ്വറലി ശിഹാബ് തങ്ങൾ, സിപിഐ നേതാവ് അജിത് കൊളാടി തുടങ്ങി രാഷ്‌ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിരവധിപ്രമുഖരാണ്‌ ഓൺലൈനായും നേരിട്ടും സംഗമത്തിൽ പങ്കെടുത്തത്.

Ponnani payed homage to VP Hussain koya thangal _ ET Mohammed Basheer
ഇടി മുഹമ്മദ് ബഷീർ എംപി വേദിയിൽ

അഹമ്മദ് ദേവർ കോവിൽ എംഐ ബോയ്‌സ് ഹൈസ്‌കൂളിൽ ഉൽഘാടനം ചെയ്‌ത ചടങ്ങിൽ ഇടി മുഹമ്മദ് ബഷീർ എംപി മുഖ്യാതിഥിയായി. നാടിന്റെ സ്‌നേഹ സമ്മാനം നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം സമർപ്പിച്ചു. നാടിന്റെ ആദരത്തിന് നന്ദി പറഞ്ഞുകൊണ്ട് ഹുസൈൻ കോയ തങ്ങൾ മറുപടി പ്രസംഗം നടത്തി.

Ponnani payed homage to VP Hussain koya thangal _ Ahamed Devarkovil
ഷാൾ അണിയിച്ച് തങ്ങളെ ആദരിക്കുന്ന മന്ത്രി അഹമ്മത് ദേവർകോവിൽ

സംഗമത്തിൽ ഫിറോസ് ബാബു, ശഹജ, എടപ്പാൾ ബാപ്പു, കാദർ ഷാ എന്നീ ഗായകരും ബാബു മായൻ ഓർക്കസ്ട്രയും നിയന്ത്രിച്ച ഗാനമേളയും ഉണ്ടായിരുന്നു. സംഘാടക സമിതി ചെയർമാൻ ടികെ അഷറഫ് അധ്യക്ഷനായ സുഹൃദ് സംഗമത്തിൽ ജനറൽ കൺവീനർ ഇമ്പിച്ചിക്കോയ കെ സ്വാഗതവും സമിതിയംഗം വി ബഷീർ നന്ദിയും പറഞ്ഞു.

Most Read: മംഗളൂരു സർവകലാശാലയിൽ ഹിജാബ് ധരിച്ച വിദ്യാർഥികളെ തിരിച്ചയച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE