ആരോഗ്യനില മോശം; സർജറി; ബച്ചന് വേണ്ടി പ്രാർഥനയോടെ ആരാധകർ

By News Desk, Malabar News
Ajwa Travels

മുംബൈ: സിനിമാരംഗത്ത് സജീവമാകുമ്പോഴും ഒരുപാട് രോഗങ്ങളോട് മല്ലിട്ടാണ് ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചന്റെ ജീവിതം മുന്നോട്ട് പോകുന്നത്. ആരോഗ്യ സ്‌ഥിതി മോശമായതിനാൽ വീണ്ടുമൊരു സർജറിക്ക് തയാറെടുക്കുകയാണ് നടൻ. ഏറ്റവും പുതിയ ട്വിറ്റർ പോസ്‌റ്റിലൂടെയാണ് ബച്ചൻ ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

വെറും മൂന്ന് വാക്കുകൾ മാത്രം കുറിച്ചിരിക്കുന്ന ട്വീറ്റ് ബച്ചന്റെ ആരാധകരെയാകെ ആശങ്കയിലാക്കി. ‘മെഡിക്കൽ കണ്ടീഷൻ, സർജറി, കൂടുതലാണെന്നും എഴുതാനാവില്ല’ ഇതായിരുന്നു ബച്ചൻ ട്വിറ്ററിൽ കുറിച്ചത്. നടന്റെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം പ്രാർഥനകളുമായി രംഗത്തെത്തിയിരുന്നു, ‘ഞങ്ങളുടെ പ്രാർഥനയും സ്‌നേഹവും എപ്പോഴും അങ്ങയോടൊപ്പമുണ്ട്, വേഗം സുഖം പ്രാപിക്കാൻ പ്രാർഥിക്കുന്നു’- ആരാധകർ സമൂഹ മാദ്ധ്യമങ്ങളിൽ കുറിച്ചു.

അജയ് ദേവ്‌ഗൺ, രാകുൽ പ്രീത് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ,മെയ്‌ഡേ എന്ന ചിത്രത്തിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് ബച്ചൻ. ഹൈദരാബാദിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. ഇതിനിടെയാണ് താരത്തിന്റെ ആരോഗ്യനില മോശമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചെഹ്രേ, ജുന്ദ് എന്നീ സിനിമകളാണ് ബച്ചന്റേതായി പുറത്തിറങ്ങാനുള്ളത്. ബച്ചൻ പ്രധാന കഥാപാത്രമായി എത്തുന്ന ചെഹ്രേയിൽ ഇമ്രാൻ ഹാഷ്‌മിയും ഒപ്പമുണ്ട്.

Also Read: കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ ധാരണ; കെ സുധാകരൻ എംപി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE