അമ്പലപ്പുഴയിൽ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകൾ

By Staff Reporter, Malabar News
ambalppuzha
Ajwa Travels

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്‌ഥാനാർഥി എച്ച് സലാം എസ്‌ഡിപിഐക്കാരൻ ആണെന്നും പോസ്‌റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്‌റ്ററില്‍ പരാമര്‍ശമുണ്ട്. ജി സുധാകരന് സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ട് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പ്രതിഷേധത്തിലാണ്. ഇതിനൊടുവിലാണ് ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആലപ്പുഴയില്‍ തോമസ് ഐസക്കിനും അമ്പലപ്പുഴയില്‍ ജി സുധാകരനും സീറ്റ് നിഷേധിച്ചതില്‍ പാര്‍ട്ടിയിലെ അണികള്‍ക്കുള്ളില്‍ അമര്‍ഷം നിലനില്‍ക്കുന്നുണ്ട്. സിപിഐഎം സംസ്‌ഥാന സെക്രട്ടേറിയേറ്റിന്റെ തീരുമാനം തിരിച്ചടികള്‍ക്ക് കാരണമാകുമെന്നാണ് ഒരു വിഭാഗം പ്രവര്‍ത്തകര്‍ പറയുന്നത്.

യുഡിഎഫ് സ്വാധീനമുള്ളതും എന്നാല്‍ ഇടത് മുന്നണി തുടര്‍ച്ചയായി വിജയിക്കുകയും ചെയ്‌തിരുന്ന ജില്ലയിലെ രണ്ട് മണ്ഡലങ്ങളാണ് അമ്പലപ്പുഴയും ആലപ്പുഴയും. ഇവിടങ്ങളില്‍ തുടര്‍ച്ചയായി വിജയിച്ചിരുന്ന ടിഎം തോമസ് ഐസക്കിനും ജി സുധാകരനും സീറ്റ് നിഷേധിച്ചത് ഈ മണ്ഡലങ്ങള്‍ക്ക് പുറമെ ജില്ലയിലെ മറ്റ് മണ്ഡലങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പോലും ഉന്നയിക്കുന്ന ആക്ഷേപം.

Read Also: ഡോളർ കടത്ത് കേസ്; വിദേശത്തുള്ളവരെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE