വൈദ്യുതി പ്രതിസന്ധി; ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കാൻ കെഎസ്‌ഇബി

By News Desk, Malabar News
indefinite-satyagraha against the KSEB chairman from today
Ajwa Travels

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി കാരണം ബോർഡിലെ അച്ചടക്ക നടപടികൾ നിർത്തിവെക്കുമെന്ന് കെഎസ്‌ഇബി. ഊർജ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ അച്ചടക്ക നടപടികൾ നിർത്തിവെക്കുന്നതായി കെഎസ്‌ഇബി അറിയിച്ചു. ഇതിനിടെ സംസ്‌ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പാക്കിയെന്നും, നിയന്ത്രണം ഉണ്ടാകില്ലെന്നും കെഎസ്‌ഇബി വ്യക്‌തമാക്കി.

അതേസമയം, വൈദ്യുതി ലഭ്യതയിലെ താൽകാലിക കുറവ് പരിഹരിച്ചു. മൂന്നാം തീയതി മുതൽ അരുണാചൽ പ്രദേശിൽ നിന്ന് വൈദ്യുതി ലഭിക്കും. ഇതിന് പുറമേ പവർ എക്‌സ്‌ചേഞ്ച് ഇന്ത്യ ലിമിറ്റഡ് മുഖേന 100 മെഗാവാട്ട് കൂടി കരാർ ചെയ്യുവാൻ ലോഡ് ഡിസ്‌പാച്ച് സെന്ററിനെ ചുമതലപ്പെടുത്തുകയും കൂടി ചെയ്‌തതോടെയാണ്‌ താൽകാലികമായി വൈദ്യുതിയുടെ ലഭ്യതയിൽ ഉണ്ടായ കുറവ് ഏതാണ്ട് പൂർണമായും മറികടന്നത്.

Most Read: യുക്രൈനിൽ നിന്നെത്തിയ വിദ്യാർഥികളുടെ പഠനം മുടങ്ങില്ല; ഉറപ്പ് നൽകി ശ്രീരാമകൃഷ്‌ണൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE