ചെകുത്താനെ പുറത്താക്കി ദൈവത്തിന്റെ സ്വന്തം നാട്; പ്രകാശ് രാജ്

By Syndicated , Malabar News
Prakash-Raj
Ajwa Travels

ബെംഗളൂരു: കേരളത്തിൽ ബിജെപി നേരിട്ട തോല്‍വിയെ പരിഹസിച്ച് നടന്‍ പ്രകാശ് രാജ്. ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താനെ ചവിട്ടി പുറത്താക്കി എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

‘പിണറായി വിജയന്‍, അഭിനന്ദനങ്ങള്‍ സര്‍. സാമുദായിക വര്‍ഗീയതയെ മറികടന്ന് നല്ല ഗവണ്‍മെന്റ് വിജയിച്ചു. എന്റെ പ്രിയ കേരളമെ നിങ്ങള്‍ക്ക് വളരയെധികം നന്ദി. നിങ്ങള്‍ എന്താണോ അതിനെ ഞാന്‍ സ്‌നേഹിക്കുന്നു’ എന്നായിരുന്നു പ്രകാശ് രാജിന്റെ പ്രതികരണം.

തിരഞ്ഞെടുപ്പില്‍ വിജയിച്ച തമിഴ്‌നാട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്‌റ്റാലിനും തൃണമൂല്‍ അധ്യക്ഷ മമതാ ബാനര്‍ജിക്കും പ്രകാശ് രാജ് അഭിനന്ദനങ്ങള്‍ അറിയിച്ചു. കേരളം, തമിഴ്‌നാട്, പശ്‌ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ വലിയ പരാജയമാണ് ബിജെപി നേരിട്ടത്. കേരളത്തില്‍ ആകെ ഉണ്ടായിരുന്ന സിറ്റിംഗ് സീറ്റ് പോലും ബിജെപിക്ക് നിലനിർത്താൻ സാധിച്ചില്ല.

Read also: ഒരിക്കൽ കൂടി പരാജയമറിഞ്ഞ് സുരേന്ദ്രൻ; ഇത്തവണ ഇരട്ട ആഘാതം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE