മോദിക്കെതിരെ പ്രശാന്ത് ഭൂഷണ്‍; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

By Staff Reporter, Malabar News
national image_malabar news
Prashant Bhushan
Ajwa Travels

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരിഹാസവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. അര്‍ണബ് ഗോസ്വാമി മോദിയുമായി നടത്തുന്ന സംഭാഷണത്തിന്റെ മീം ഉള്‍പ്പെടുത്തിക്കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് പ്രശാന്ത് ഭൂഷണ്‍.

‘താങ്കള്‍ രാജ്യത്ത് വികസനം നടത്തിയിട്ടുണ്ടെങ്കില്‍ അവ എന്തുകൊണ്ടാണ് കാണാന്‍ സാധിക്കാത്തത്?’ എന്നാണ് മീമില്‍ അര്‍ണബ് മോദിയോട് ചോദിക്കുന്നത്. ചോദ്യത്തിന് മോദി നല്‍കുന്ന ഉത്തരവും മീമില്‍ കാണാം. ‘ഈ വികസനം ലക്ഷണങ്ങള്‍ ഇല്ലാത്തതാണ്, അത് സംഭവിക്കുന്നുണ്ട്. പക്ഷേ കാണാന്‍ സാധിക്കുന്നില്ല” എന്നാണ് മീമീല്‍ അവതരിപ്പിച്ചിരിക്കുന്ന മോദിയുടെ മറുപടി. തന്റെ ട്വീറ്റിനൊപ്പമാണ് പ്രശാന്ത് ഭൂഷണ്‍ ഈ മീം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ട്വീറ്റ് ഇതിനോടകം നിരവധി ആളുകളാണ് ഏറ്റെടുത്തത്.

‘താങ്കളെന്താണ് പറയുന്നത് സഹോദരാ ?! ജി.ഡി.പി റേറ്റ് -24 ശതമാനം കൂടി; തൊഴിലില്ലായ്മ 24 ശതമാനം കൂടി; കൊറോണ 80000 ശതമാനം കൂടി, ചൈനീസ് സൈന്യത്തിന്റെ സാന്നിദ്ധ്യം ഇന്ത്യയില്‍ കൂടിക്കൊണ്ടിരിക്കുന്നു. ഇനിയും എത്രത്തോളം വികസനമാണ് വേണ്ടത്?! ശാന്തനായിരിക്കൂ, മയിലിന് തീറ്റകൊടുക്കൂ, ഇന്ത്യന്‍ ഇനത്തില്‍പ്പെട്ട പട്ടികളെ വളര്‍ത്തൂ, കളിപ്പാട്ടം ഉണ്ടാക്കൂ!’ എന്നാണ് പ്രശാന്ത് ഭൂഷണ്‍ ഹിന്ദിയില്‍ തന്റെ ട്വിറ്ററില്‍ കുറിച്ചത്.

മോദി മയിലിന് തീറ്റ കൊടുക്കുന്നതിന്റെ വീഡിയോകള്‍ സമൂഹ മാദ്ധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. കൂടാതെ രാജ്യത്തിന്റെ സ്വയം പര്യാപ്തതക്കായി വീടുകളില്‍ ഇന്ത്യന്‍ പട്ടികളെ വളര്‍ത്തണമെന്നും മന്‍ കീ ബാത്തില്‍ മോദി ആഹ്വാനം ചെയ്തിരുന്നു. പ്രധാനമന്ത്രിയുടേയും ബി.ജെ.പിയുടേയും പ്രസ് ബ്യൂറോ ഓഫ് ഇന്ത്യയുടേയും യൂട്യൂബ് ചാനലില്‍ സംപ്രേഷണം ചെയ്ത മന്‍ കീ ബാത്തിന്റെ വീഡിയോക്ക് റെക്കോര്‍ഡ് ഡിസ് ലൈക്കുകളാണ് ലഭിച്ചത്. വീഡിയോകള്‍ വ്യാപകമായി വിമര്‍ശിക്കപ്പെട്ട സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റുമായി എത്തിയിരിക്കുന്നത്. വളരെ രസകരമായ രീതിയില്‍ കൃത്യമായ വിമര്‍ശനം നടത്തിയ ഭൂഷന്റെ ട്വീറ്റിന് നിരവധിപേരാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE