മുന്‍ ഇന്ത്യന്‍ ആരോഗ്യ സെക്രട്ടറി ഡബ്ല്യുഎച്ച്ഒ കോവിഡ് സമിതിയില്‍

By Team Member, Malabar News
Malabarnews_preethi suthan
പ്രീതി സുതൻ
Ajwa Travels

ന്യൂഡെല്‍ഹി : ഇന്ത്യയുടെ മുന്‍ ആരോഗ്യ സെക്രട്ടറിയായിരുന്ന പ്രീതി സുതന്‍ ഡബ്ല്യുഎച്ഒ(ലോകാരോഗ്യ സംഘടന) യുടെ കോവിഡ് സമിതിയില്‍. 11 അംഗങ്ങളുള്ള സമിതിയിലാണ് പ്രീതിയും ഇടം നേടിയത്. സമൂഹത്തില്‍ കോവിഡിന്റെ സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും വേണ്ടിയാണ് ഈ സമിതിക്ക് രൂപം നല്‍കിയിരിക്കുന്നത്. മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലയെ ആണ് ഇന്ത്യ ഈ പദവിയിലേക്ക് നിര്‍ദ്ദേശിച്ചിരുന്നത്. ജനീവയില്‍ സെപ്റ്റംബര്‍ 17 ന് സമിതിയുടെ ആദ്യ യോഗം ചേരും.

ഓരോ രാജ്യത്തെയും കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്താനാണ് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 11 അംഗങ്ങളെ സമിതിയിലേക്ക് തിരഞ്ഞെടുത്തത്. ഇതൊരു സ്വതന്ത്ര സമിതിയായിരിക്കും. സമിതിക്ക് നേതൃത്വം നല്‍കുന്നത് ന്യൂസിലന്‍ഡ് മുന്‍ പ്രധാനമന്ത്രി ഹെലന്‍ ക്ലര്‍ക്ക്, ലൈബീരിയ മുന്‍ പ്രസിഡന്റ് എലെന്‍ ജോണ്‍സന്‍ സര്‍ലീഫ് എന്നിവരായിരിക്കും. ഒപ്പം തന്നെ പ്രമുഖ ചൈനീസ് ഡോക്ടര്‍ സോങ് നാന്‍ഷന്‍, ബ്രിട്ടന്റെ മുന്‍ വിദേശകാര്യ സെക്രട്ടറി ഡേവിഡ് മിലിബാന്‍ഡ് എന്നിവരും സമിതില്‍ നേതൃ നിരയില്‍ ഉണ്ടായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE