ഒളിമ്പിക്‌സിൽ പങ്കെടുത്ത താരങ്ങൾക്ക് സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ ക്ഷണം; പ്രധാനമന്ത്രി

By Team Member, Malabar News
Prime Minister
Ajwa Travels

ന്യൂഡെൽഹി: ഓഗസ്‌റ്റ്‌ 15ആം തീയതി നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാൻ ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളെയും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നടക്കുന്ന ചടങ്ങുകളിലേക്കാണ് ഇവർക്ക് വിശിഷ്‌ടാഥിതികളായി ക്ഷണം ലഭിച്ചിരിക്കുന്നത്.

ഒപ്പം തന്നെ പ്രധാനമന്ത്രിയുടെ വസതിയിൽ വച്ച് ഇവരുമായി കൂടിക്കാഴ്‌ച നടത്തുമെന്നും റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നുണ്ട്. ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഇന്ത്യയിൽ നിന്നും ഇത്രയും വലിയ സംഘം ടോക്യോ ഒളിമ്പിക്‌സിൽ പങ്കെടുക്കുന്നത്.

നിലവിൽ 3 മെഡലുകളാണ് ഇന്ത്യയിൽ നിന്നുള്ള കായിക താരങ്ങൾ ഒളിമ്പിക്‌സിൽ സ്വന്തമാക്കിയത്. ഭാരോദ്വഹനത്തില്‍ മീരബായ് ചാനു വെള്ളി നേടിയപ്പോള്‍ ബാഡ്‌മിന്റണില്‍ പിവി സിന്ധു വെങ്കലം നേടി. കൂടാതെ ബോക്‌സിംഗില്‍ മെഡലുറപ്പിച്ച ലൊവ്‌ലിന ബോര്‍ഗോഹെയ്‌നാണ് മറ്റൊരു താരം.

Read also : ജെഎന്‍യുവിലെ എബിവിപി അക്രമം; ഇതുവരെ അറസ്‌റ്റ് നടന്നിട്ടില്ലെന്ന് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE