ന്യൂഡെൽഹി: സംഗീത ഇതിഹാസം ലതാ മങ്കേഷ്‌കറുടെ വേർപാടിൽ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ‘നികത്താനാവാത്ത വിടവ്’ എന്നാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്‌തത്. സംഗീതത്തിനപ്പുറം ഉയർന്ന പ്രതിഭയാണ് ലതാ മങ്കേഷ്‌കറെന്നും പ്രധാനമന്ത്രി അനുസ്‌മരിച്ചു.
വാക്കുകള്‍ക്ക് അതീതമായ മനോവേദനയിലാണ് താനെന്നും ലതാ ദീദി നമ്മളെ വിട്ടുപിരിഞ്ഞെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഒരിക്കലും നികത്താന്‍ കഴിയാത്ത വിടവാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ അതികായകയെന്ന നിലയില്‍ വരുംതലമുറകള്‍ അവരെ ഓര്‍ക്കും. ലതാ ദീദിയുടെ മരണത്തില്‍ ഇന്ത്യക്കാര്‍ക്കൊപ്പം ഞാനും ദുഃഖം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുമായി സംസാരിക്കുകയും അനുശോചനം അറിയിക്കുകയും ചെയ്‌തു; മോദി ട്വീറ്റ് ചെയ്‌തു.
I am anguished beyond words. The kind and caring Lata Didi has left us. She leaves a void in our nation that cannot be filled. The coming generations will remember her as a stalwart of Indian culture, whose melodious voice had an unparalleled ability to mesmerise people. pic.twitter.com/MTQ6TK1mSO
— Narendra Modi (@narendramodi) February 6, 2022
ഗായികയോടുള്ള ആദരസൂചകമായി രണ്ടുദിവസം ദേശീയ പതാക പകുതി താഴ്‌ത്തും. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
ലതാ മങ്കേഷ്‌കറിന്റെ വിയോഗം ഹൃദയഭേദകമാണെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ പറഞ്ഞു. അവരുടെ നേട്ടങ്ങള്‍ സമാനതകളില്ലാതെ നിലനില്‍ക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
Lata-ji’s demise is heart-breaking for me, as it is for millions the world over. In her vast range of songs, rendering the essence and beauty of India, generations found expression of their inner-most emotions. A Bharat Ratna, Lata-ji’s accomplishments will remain incomparable. pic.twitter.com/rUNQq1RnAp
— President of India (@rashtrapatibhvn) February 6, 2022
ഇന്ന് രാവിലെ 9.47നാണ് ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്‌കര്‍ (92) വിടവാങ്ങിയത്. മുംബൈ ബ്രീച്ച് കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡ് ബാധിതയായിരുന്നു. ആരോഗ്യനില മോശമായതിനെ തുടർന്ന് അവരെ കഴിഞ്ഞ ദിവസം വീണ്ടും വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. കോവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് ജനുവരി എട്ടിനാണ് അവരെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Most Read: ‘കടം വാങ്ങിയവരോട് സംസാരിക്കണം’; ബാലചന്ദ്രകുമാറിന്റെ ശബ്‌ദസന്ദേശം പുറത്തുവിട്ട് ദിലീപ്