ലതാ മങ്കേഷ്‌കറിന്റെ പേരിൽ സംഗീത കോളേജ് സ്‌ഥാപിക്കും

By News Desk, Malabar News
Ajwa Travels

മുംബൈ: അന്തരിച്ച പ്രശസ്‌ത ഗായിക ലതാ മങ്കേഷ്‌കറിന്റെ പേരിൽ മുംബൈയിൽ ഒരു അന്താരാഷ്‌ട്ര സംഗീത കോളേജ് സ്‌ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. കഴിഞ്ഞ ബുധനാഴ്‌ച നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഭാരത് രത്‌ന ലതാ ദീനാനാഥ്‌ മങ്കേഷ്‌കർ ഇന്റർനാഷണൽ മ്യൂസിക് കോളജ് എന്നായിരിക്കും സ്‌ഥാപനത്തിന്റെ പേരെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ഉദയ് സാവന്ത് പറഞ്ഞു.

മുംബൈ യൂണിവേഴ്‌സിറ്റി സ്‌ഥിതി ചെയ്യുന്ന കലീനയിൽ ആയിരിക്കും കോളേജ് സ്‌ഥാപിക്കുക. ഒന്നരവർഷം മുൻപ് മാസ്‌റ്റർ ദീനാനാഥ്‌ മങ്കേഷ്‌കർ ഇന്റർനാഷണൽ മ്യൂസിക് കോളേജ് കലീനയിൽ സ്‌ഥാപിക്കാൻ സർക്കാർ തീരുമാനമെടുത്തിരുന്നു. ലതാ മങ്കേഷ്‌കറുടെ സഹോദരൻ ഹൃദയനാഥ്‌ മങ്കേഷ്‌കറുടെ നേതൃത്വത്തിൽ ഇതിനായി ഒരു കമ്മിറ്റിയും രൂപീകരിച്ചിരുന്നു.

ലതയുടെ സഹോദരി ഉഷാ മങ്കേഷ്‌കർ, ആദിനാഥ്‌ മങ്കേഷ്‌കർ, സക്കീർ ഹുസൈൻ, എആർ റഹ്‌മാൻ, സുരേഷ് വാഡ്‌കർ തുടങ്ങി നിരവധി പേർ കമ്മറ്റിയിൽ അംഗങ്ങളായിരുന്നു. ലതാ മങ്കേഷ്‌കറുടെ നേതൃത്വത്തിൽ ഇതിനായി ഒരു സർവേയും നടത്തിയിരുന്നു. ഇതിനിടെയാണ് ലതാ മങ്കേഷ്‌കറുടെ മരണം. തുടർന്ന് ഇവരുടെ കുടുംബവുമായി സംസാരിച്ചതിനെ തുടർന്നാണ് കോളേജ് ലതാ മങ്കേഷ്‌കറുടെ പേരിൽ തുടങ്ങാൻ തീരുമാനിച്ചതെന്നും മന്ത്രി ഉദയ് സാവന്ത് പറഞ്ഞു. കോളേജിനോടനുബന്ധിച്ച് അന്താരാഷ്‌ട്ര നിലയിലുള്ള മ്യൂസിയവും നിർമിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: കോട്ടയം സ്വദേശിയെ അറ്റ്‌ലാൻഡിക് സമുദ്രത്തിൽ കാണാതായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE