പിഎസ്‍സി വിവാദം; നീതിയാത്ര നടത്താൻ മാത്യു കുഴൽനാടൻ

By Syndicated , Malabar News
neeti yathra mathew kuzhalnadan
Ajwa Travels

കൊച്ചി: പിഎസ്‌സി വിവാദത്തിൽ ഉദ്യോഗാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നീതിയാത്ര എന്ന പേരിൽ ബൈക്ക് യാത്ര നടത്തുമെന്ന് ഡോ. മാത്യു കുഴൽനാടൻ. എറണാകുളം മുതൽ തിരുവനന്തപുരം വരെയാണ് നീതിയാത്ര സംഘടിപ്പിക്കുന്നതെന്ന് തന്റെ ഫേസ്ബുക്ക് പോസ്‌റ്റിൽ മാത്യു കുഴൽനാടൻ പറഞ്ഞു.

ഫെബ്രുവരി 9ന് രാവിലെ 6 മണിക്ക് എറണാകുളത്തു നിന്നും ആരംഭിക്കുന്ന യാത്ര ഉച്ചക്ക് 11.30ന് തിരുവനന്തപുരത്ത് പിഎസ്‍സി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽ അവസാനിക്കും. യാത്രക്കൊപ്പം ഉദ്യോഗാർഥികളടക്കം നൂറുകണക്കിന് യുവജനങ്ങളും അണിചേരുമെന്ന് അദ്ദേഹം അറിയിച്ചു.

റൈഡ് ഫോർ റൈറ്റ്സ് എന്ന മുദ്രാവാക്യമുയർത്തി പിഎസ്‍സിയെ മറികടന്ന് സർക്കാർ നടത്തിക്കൊണ്ടിരിക്കുന്ന പിൻ വാതിൽ നിയമനങ്ങളെ തുറന്നു കാണിക്കുന്നതിനും ഉദ്യോഗാർഥികൾക്ക് നീതി ലഭ്യമാക്കാനുമാണ് യാത്ര. പിഎസ്‍സി ഉദ്യോഗാർഥികളുടെ പ്രശ്‌നങ്ങൾക്ക് നിയമപരവും രാഷ്‌ട്രീയവുമായുള്ള പോരാട്ടങ്ങൾക്ക്  താൻ ഇനിയും മുൻപന്തിയിൽ തന്നെ നിൽക്കുമെന്നും മാത്യു കുട്ടിച്ചേർത്തു.

Read also: നിനിതയുടെ നിയമനം റദ്ദാക്കില്ല; അന്വേഷണം വേണ്ടെന്നും കാലടി സർവകലാശാല വിസി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE