പുതുച്ചേരിയിൽ കോൺഗ്രസിന് തിരിച്ചടി; എഐഎൻആർസി മുന്നേറ്റം തുടരുന്നു

By Trainee Reporter, Malabar News
Ajwa Travels

ചെന്നൈ: പുതുച്ചേരിയിൽ കോൺഗ്രസ്-ഡിഎംകെ സഖ്യത്തിനെ പിന്നിലാക്കി എൻഡിഎ കുതിപ്പ്. ഒടുവിൽ പുറത്തുവരുന്ന ഫലസൂചനകൾ അനുസരിച്ച് എൻആർ കോൺഗ്രസ്-ബിജെപി സഖ്യം പുതുച്ചേരിയിൽ ലീഡ് തുടരുകയാണ്. എൻആർ കോൺഗ്രസ് 5 സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് ലീഡ് ചെയ്യുന്നു. സഖ്യകക്ഷിയായ ബിജെപി 3 സീറ്റുകളിൽ വിജയിച്ചു. എൻഡിഎ സഖ്യം ആകെ 8 സീറ്റുകളിൽ വിജയിക്കുകയും രണ്ടിടത്ത് വ്യക്‌തമായ ഭൂരിപക്ഷം നിലനിർത്തുകയും ചെയ്യുന്നു.

കോൺഗ്രസ്-ഡിഎംകെ സഖ്യത്തിന് പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ഡിഎംകെ ഒരു സീറ്റിൽ വിജയിച്ചു. രണ്ടിടത്ത് മുന്നിലാണ്. കോൺഗ്രസ് രണ്ടിടത്ത് ലീഡ് ചെയ്യുന്നു. രണ്ടിടത്ത് സ്വതന്ത്ര്യരും മുന്നേറ്റം തുടരുന്നു. പുതുച്ചേരിയിൽ ഇത്തവണ എൻആർ കോൺഗ്രസ്-ബിജെപി സർക്കാർ നേട്ടം കൊയ്യുമെന്നാണ് സൂചന. എൻ നമശിവായ അടക്കമുള്ള പ്രമുഖർ പാർട്ടി വിട്ടതിന്റെ ക്ഷീണത്തിലാണ് കോൺഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

15 സീറ്റുകളിലാണ് കോൺഗ്രസ് മൽസരിച്ചത്. എൻ രംഗസ്വാമിയുടെ എൻആർ കോൺഗ്രസിനും എഐഎഡിഎംകെക്കും ഒപ്പം സഖ്യമുണ്ടാക്കിയാണ് ബിജെപി മൽസരിച്ചത്. എൻആർ കോൺഗ്രസ് 16 സീറ്റുകളിലും ബിജെപി 9 സീറ്റുകളിലും എഐഎഡിഎംകെ 5 സീറ്റുകളിലുമാണ് മൽസരിച്ചത്.

Read also: മേഴ്‌സിക്കുട്ടിയമ്മ പരാജയപ്പെട്ടത് ഒറ്റപ്പെട്ട സംഭവം; പരിശോധിക്കുമെന്നും മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE