വെള്ളത്തിൽ വീണ പൂച്ചയെ രക്ഷിച്ച് നായക്കുട്ടി; വീഡിയോ ഹൃദയം കീഴടക്കുന്നു

By Desk Reporter, Malabar News
Puppy-rescues-cat-from-water
Ajwa Travels

ആപത്തിൽ പെട്ടവനെ സഹായിക്കാനുള്ള മനസ് മനുഷ്യരേക്കാൾ കൂടുതൽ മൃഗങ്ങൾക്കാണെന്ന് തോന്നും ചില സംഭവങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുമ്പോൾ. നമ്മൾ മനുഷ്യർ ഒരാളെ സഹായിക്കുന്നതിന് മുൻപ് രണ്ട് വട്ടമെങ്കിലും ആലോചിക്കും. എന്നാൽ ഇവിടെ ഒരു പൂച്ചയെ രക്ഷപ്പെടുത്താൻ നായക്കുട്ടിക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

വെള്ളത്തിൽ വീണ് കരക്ക്‌ കയറാനാവാതെ നിന്ന പൂച്ചക്കുട്ടിയെ ആണ് ഒരു നായക്കുട്ടി രക്ഷിച്ചത്. വെള്ളത്തിൽ വീണുകിടക്കുന്ന പൂച്ചയെ കണ്ടതും നായക്കുട്ടി അതിനടുത്തേക്ക് ഓടിയെത്തി. തന്നെ ഉപദ്രവിക്കുമെന്ന് കരുതി നായയുടെ മുഖത്ത് പൂച്ച അടിക്കുന്നത് വീഡിയോയിൽ കാണാം. പക്ഷെ, രക്ഷിക്കാൻ വന്ന തന്നെ ആക്രമിച്ച ഈ പൂച്ചയെ കരക്ക് എത്തിക്കേണ്ട എന്ന് കരുതി ആ നായക്കുട്ടി പിൻമാറിയില്ല.

ഉടൻ തന്നെ വെള്ളത്തിലേക്ക് എടുത്ത് ചാടി പൂച്ചക്കുട്ടിയെ തന്റെ മുതുകിൽ കയറ്റി കരക്ക് എത്തിച്ചു. കരയിൽ എത്തിയതും പൂച്ച ദൂരേക്ക് ഓടിമറഞ്ഞു. പിന്നെ സ്വയം വെള്ളത്തിൽ നിന്ന് നായക്കുട്ടി കരയിലേക്ക് എത്തുകയായിരുന്നു.

‘സഹാനുഭൂതി’ എന്ന ക്യാപ്‌ഷനോടെ സുശാന്ത നന്ദ ഐഎഫ്‌എസാണ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചത്.

വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. തിരികെ ഒന്നും പ്രതീക്ഷിക്കാതെ പൂച്ചയെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയ നായക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് വന്നത്.

Most Read:  മുഖകാന്തി കൂട്ടാൻ തക്കാളി; ഇങ്ങനെ ഉപയോ​ഗിച്ചു നോക്കൂ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE