തക്കാളി കഴിക്കാന്‍ ഇഷ്‌ടമല്ലാത്തവരായി ആരുമുണ്ടാകില്ല. തക്കാളി കഴിക്കുന്നത് കൊണ്ട് പല ഗുണങ്ങളുമുണ്ട്. വിറ്റാമിൻ, ധാതുക്കൾ തുടങ്ങിയവ ധാരാളം അടങ്ങിയിട്ടുളളതാണ് തക്കാളി. ഇതിലുള്ള അയൺ, കാല്‍സ്യം, പൊട്ടാസ്യം, ക്രോമിയം തുടങ്ങിയവയെല്ലാം തക്കാളിയുടെ ഗുണം കൂട്ടുന്നു. ദിവസേനയുള്ള ഭക്ഷണക്രമത്തിൽ തക്കാളി ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെയേറെ ഗുണപ്രദമാണ്.
ആരോഗ്യത്തിന് എന്നപോലെ സൗന്ദര്യ സംരക്ഷണത്തിലും തക്കാളി വഹിക്കുന്ന പങ്ക് വളരെ വലുതാണ്. എന്നാൽ പലരും ഇക്കാര്യം ശ്രദ്ധിക്കാറില്ല എന്നതാണ് വസ്‌തുത. വിവിധ പോഷകങ്ങളുടെ കലവറയായ തക്കാളിയിലെ പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവയുടെ ഉയർന്ന സാന്നിധ്യം ചർമത്തിന് തിളക്കം നൽകാൻ സഹായിക്കുന്നു.
ചർമത്തിലെ എണ്ണമയം കുറക്കാനും തക്കാളി സഹായിക്കുന്നു. ഒരു തക്കാളി എടുത്ത് അഞ്ച് മിനിറ്റ് മുഖത്ത് നന്നായി മസാജ് ചെയ്യുക. 15 മിനിറ്റ് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ മുഖം കഴുകാം. ആഴ്‌ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്‌താൽ മുഖകാന്തി വർധിക്കും.
ഒരു തക്കാളി അരച്ചതിലേക്ക് 2 ടീസ്‌പൂൺ മുൾട്ടാണി മിട്ടി ചേർത്ത് ചർമത്തിൽ ഇടുക. ഉണങ്ങിയശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. ഇത് ചർമം കൂടുതൽ മൃദുവാക്കുകയും ഉൻമേഷവും പുതുമയും നൽകുകയും ചെയ്യും.
വെയിലേറ്റ് കരിവാളിക്കുന്ന ചർമത്തിനും തക്കാളി ഫലപ്രദമാണ്. ഇതിനായി തക്കാളിയും തേനും നന്നായി മിക്‌സ് ചെയ്‌ത് ചർമത്തിൽ മസാജ് ചെയ്യുക. 20 മിനിറ്റിന് ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം. ആഴ്‌ചയിൽ മൂന്ന് തവണ ഇങ്ങനെ ചെയ്‌താൽ കരിവാളിപ്പ് ഇല്ലാതാക്കാം.
ഒരു തക്കാളിയുടെ പേസ്‌റ്റിലേക്ക് രണ്ട് ഐസ് ക്യൂബ്, രണ്ട് ടീസ്‌പൂൺ നാരങ്ങ നീര്, മൂന്ന് ടേബിൾ സ്‌പൂൺ പഞ്ചസാര എന്നിവ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും കൈകളിലും പുരട്ടാം. ആഴ്‌ചയിൽ രണ്ടു തവണ ഇങ്ങനെ ചെയ്‌താൽ മുഖകാന്തി വർധിക്കും.
Film News: ജയറാം- മീര ജാസ്‌മിൻ ജോഡി വീണ്ടും; വീഡിയോ വൈറൽ