ജയറാം- മീര ജാസ്‌മിൻ ജോഡി വീണ്ടും; വീഡിയോ വൈറൽ

By News Bureau, Malabar News
jayaram-meera jasmin-video
Ajwa Travels

ഏഴ് വർഷങ്ങൾക്കു ശേഷം മലയാളികളുടെ പ്രിയ താരങ്ങളായ മീര ജാസ്‌മിനും ജയറാമും വീണ്ടും വെള്ളിത്തിരയിൽ ഒന്നിക്കുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയിലാണ് താരങ്ങൾ കൈകോർക്കുന്നത്.

മീര ജാസ്‌മിനൊപ്പമുള്ള ലൊക്കേഷൻ വീഡിയോ ജയറാം സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. സിനിമാ ചിത്രീകരണത്തിനിടയിലെ നിമിഷങ്ങളാണ് ജയറാം ആരാധകർക്കായി പങ്കുവെച്ചത്.

 

View this post on Instagram

 

A post shared by Jayaram (@actorjayaram_official)

ചിത്രത്തിൽ ജൂലിയറ്റ് എന്ന കഥാപാത്രമായാണ് മീര എത്തുന്നത്. ദേവിക, ഇന്നസെന്റ്, കെപിഎസി ലളിത, ശ്രീനിവാസൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

എസ് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന് ഈണം പകരുന്നത് വിഷ്‌ണു വിജയ് ആണ്. പ്രശാന്ത് മാധവ് കലാസംവിധാനവും സമീറ സനീഷ് വസ്‌ത്രാലങ്കാരവും നിർവഹിക്കുന്നു. സെൻട്രൽ പിക്ചേഴ്സ് ആണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

meera-jayaram

2014ല്‍ സുഗീത് സംവിധാനം ചെയ്‌ത ‘ഒന്നും മിണ്ടാതെ’ എന്ന സിനിമയിലാണ് അവസാനമായി മീരയും ജയറാമും ഒന്നിച്ചത്.

Most Read: അറിയാം; സറോഗസി അഥവാ സറഗസി എന്നറിയപ്പെടുന്ന വാടക ഗർഭധാരണം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE